Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Sep 2021 11:58 PM GMT Updated On
date_range 5 Sep 2021 11:58 PM GMTനിപ; കണ്ണൂരിലും ജാഗ്രത
text_fieldsനിപ; കണ്ണൂരിലും ജാഗ്രത നേരിയ രോഗലക്ഷണമുള്ളവർ ഉടൻ ആരോഗ്യവകുപ്പിനെ അറിയിക്കണംകണ്ണൂർ: അയൽജില്ലയായ കോഴിക്കോട് ജില്ലയിൽ വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചതിനാല്‍ കണ്ണൂരിലും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ല മെഡിക്കൽ ഓഫിസർ ഡോ. കെ. നാരായണ നായ്ക് അറിയിച്ചു. വൈറസിനെതിരെ സ്വീകരിക്കേണ്ട മുന്‍കരുതലുകളും രോഗത്തിൻെറ സംക്രമണത്തേയും പ്രതിരോധത്തേയും കുറിച്ചുള്ള ശാസ്ത്രീയ വിവരങ്ങളും എല്ലാവരും അറിഞ്ഞിരിക്കണമെന്നും അദ്ദേഹം അറിയിച്ചു. എന്‍ 95 മാസ്‌കിന് നിപ വൈറസിനെയും പ്രതിരോധിക്കാൻ കഴിയും. ശ്വാസകോശ രോഗ ലക്ഷണങ്ങളുള്ളവരും അവരെ പരിചരിക്കുന്നവരും എന്‍ 95 മാസ്‌ക് തന്നെ ധരിക്കണമെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ, കോവിഡ് സാഹചര്യത്തിൽ കൂടുതൽ മുന്നൊരുക്കമുള്ള സാഹചര്യമായതിനാൽ രോഗം പടരാൻ സാധ്യതയില്ലെന്ന് മുൻ ആരോഗ്യമന്ത്രിയും എം.എൽ.എയുമായ കെ.കെ. ശൈലജ പറഞ്ഞു. രോഗവ്യാപനം തടയുന്നതിനുള്ള എല്ലാ നടപടികളും സർക്കാർ ഇതിനകം സ്വീകരിച്ചിട്ടുണ്ട്. ജനങ്ങൾ ആശങ്കപ്പെടേണ്ട കാര്യമില്ല. മൂന്നാം ഘട്ടമായും നിപ വരാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ധർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ആദ്യഘട്ടത്തിൽ സ്വീകരിച്ച രീതിലുള്ള പ്രതിരോധ നടപടികളെല്ലാം ആരോഗ്യവകുപ്പ് സ്വീകരിച്ചുവരുകയാണ്. ജില്ലയിൽ നേരിയ ലക്ഷണമുള്ളവർ ഉടൻ ആരോഗ്യവകുപ്പിനെ വിവരം അറിയിക്കണം. ലക്ഷണമുള്ളവരെ അടിയന്തരമായി ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്ന് ആരോഗ്യവിഭാഗം ജീവനക്കാർക്ക് അറിയിപ്പ് നൽകിയിട്ടുണ്ടെന്നും ശൈലജ അറിയിച്ചു.
Next Story