Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകരുതലോടെ എഴുതാം പ്ലസ്...

കരുതലോടെ എഴുതാം പ്ലസ് വണ്‍ പരീക്ഷ

text_fields
bookmark_border
കരുതലോടെ എഴുതാം പ്ലസ് വണ്‍ പരീക്ഷ ആരോഗ്യ പ്രവര്‍ത്തകര്‍ ഗൃഹസന്ദര്‍ശനം നടത്തുംകണ്ണൂർ: പ്ലസ് വണ്‍ പരീക്ഷ തുടങ്ങാനിരിക്കെ ​കോവിഡ് പശ്ചാത്തലം കണക്കിലെടുത്ത് ജില്ലയിലെ പരീക്ഷ മുന്നൊരുക്കം ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കും. ജില്ല പഞ്ചായത്തി​ൻെറ നേതൃത്വത്തില്‍ ചേര്‍ന്ന ഹയര്‍സെക്കൻഡറി പ്രിന്‍സിപ്പല്‍മാരുടെ യോഗത്തിലാണ് തീരുമാനം. സ്‌കൂളുകള്‍ ശുചീകരിക്കുന്നതടക്കമുള്ള നടപടി രണ്ടു ദിവസത്തിനകം പൂര്‍ത്തീകരിക്കും. അതത് സ്ഥലങ്ങളിലെ ജനപ്രതിനിധികളുടെ മേല്‍നോട്ടത്തില്‍ പി.ടി.എയുടെയും നാട്ടുകാരുടെയും സഹകരണത്തോടെയാണ് പരീക്ഷക്കുള്ള ഒരുക്കം നടത്തുക. പൂര്‍ണമായും കോവിഡ് ചട്ടം പാലിച്ചുകൊണ്ടാവും പരീക്ഷ നടത്തിപ്പ്. പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനും കോവിഡ് ബാധിച്ച കുട്ടികളെയും പ്രാഥമിക സമ്പര്‍ക്കത്തിലുള്ള വിദ്യാര്‍ഥികളെയും കണ്ടെത്തുന്നതിനായി ജില്ല പഞ്ചായത്തി​ൻെറ സഹകരണത്തോടെ ആരോഗ്യ പ്രവര്‍ത്തകര്‍ ഗൃഹ സന്ദര്‍ശനം നടത്തും. പരീക്ഷ കേന്ദ്രങ്ങളില്‍ കുട്ടികള്‍ കൂട്ടംകൂടി നില്‍ക്കുന്നതടക്കമുള്ള കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ അച്ചടക്ക ഓഫിസറായി ഒരു അധ്യാപകനെ നിയമിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പരീക്ഷ കേന്ദ്രങ്ങളോടുചേര്‍ന്ന ബസ്​ സ്​റ്റോപ്പുകളിലും മറ്റും കുട്ടികള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കാന്‍ പൊലീസി​ൻെറ സഹായം തേടും. കുട്ടികള്‍ക്ക് പരീക്ഷ കേന്ദ്രങ്ങളില്‍ എത്തിച്ചേരാന്‍ ബുദ്ധിമുട്ടുള്ള ഇടങ്ങളില്‍ കെ.എസ്.ആർ.ടി.സി സൗകര്യം ഏര്‍പ്പെടുത്തും.കോവിഡ്​ പോസിറ്റിവായവരും ക്വാറൻറീനിലുള്ളവരുമായ വിദ്യാര്‍ഥികളെ സ്‌കൂളിലെത്തിക്കാന്‍ വാഹന സൗകര്യമേര്‍പ്പെടുത്തുന്നതിനും പി.പി.ഇ കിറ്റ്, സാനിറ്റൈസര്‍ അടക്കമുള്ള സൗകര്യങ്ങളേര്‍പ്പെടുത്താനും അതത് പഞ്ചായത്ത് പ്രസിഡൻറുമാരുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ജനപ്രതിനിധികളുമായി ബന്ധപ്പെട്ട് പ്രാദേശിക തലത്തില്‍ സംവിധാനമൊരുക്കും. ഓണ്‍ലൈനായി നടന്ന യോഗത്തില്‍ ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ പി.പി. ദിവ്യ അധ്യക്ഷത വഹിച്ചു.
Show Full Article
TAGS:
Next Story