Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Aug 2021 11:58 PM GMT Updated On
date_range 30 Aug 2021 11:58 PM GMTകെ.വി.ആർ ഗ്രൂപ് ചെയർമാൻ കെ.പി. നായർക്ക് യു.എ.ഇ ഗോൾഡൻ വിസ
text_fieldsകെ.വി.ആർ ഗ്രൂപ് ചെയർമാൻ കെ.പി. നായർക്ക് യു.എ.ഇ ഗോൾഡൻ വിസപടം.... KVR ADARAV PHOTO...കെ.വി.ആർ ഗ്രൂപ് ചെയർമാൻ കെ.പി. നായർക്ക് യു.എ.ഇ ഭരണകൂടം ഗോൾഡൻ വിസ നൽകി ആദരിക്കുന്നുകണ്ണൂർ: വിശിഷ്ട വ്യക്തികൾക്കും വ്യവസായികൾക്കും ദീർഘകാലത്തേക്ക് കുടുംബസമേതം താമസത്തിനും വ്യവസായ നടത്തിപ്പിനും നിക്ഷേപത്തിനും യു.എ.ഇ അനുവദിക്കുന്ന ഗോൾഡൻ വിസ കെ.വി.ആർ ഗ്രൂപ് ചെയർമാൻ കെ.പി. നായർക്കും. മുൻനിര സർക്കാർ സേവനദാതാവായ ഇ.സി.എച്ച് ആണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്.കഴിഞ്ഞ 45 വർഷമായി അബൂദബി കേന്ദ്രീകരിച്ച് ബെസ്റ്റ് ഓട്ടോ പാർട്സ് എന്ന ബിസിനസ് സംരംഭം നടത്തിവരുന്ന കെ.പി. നായർ കേരളത്തിൽ കെ.വി.ആർ ഗ്രൂപ് കമ്പനികളുടെ ചെയർമാനാണ്. അബൂദബി ഇക്കണോമിക് ഡെവലപ്മൻെറ് റസിഡൻറ് എക്സിക്യൂട്ടിവ് ഓഫിസിൽ നടന്ന ചടങ്ങിൽ കെ.പി. നായർ ഗോൾഡൻ വിസ ഏറ്റുവാങ്ങി. കെ.പി. നായർ യു.എ.ഇ ഭരണകൂടം നടപ്പാക്കുന്ന 100 മില്യൺ ഭക്ഷണപ്പൊതി പരിപാടിയിലേക്ക് ഒരുലക്ഷം ദിർഹം സംഭാവന ചെയ്തിട്ടുണ്ട്. മലയാളിയുടെ രണ്ടാം വീടായ യു.എ.ഇയിൽനിന്ന് ഗോൾഡൻ വിസ കരസ്ഥമാക്കാൻ സാധിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ അഭിമാന നിമിഷമാണെന്ന് കെ.പി. നായർ പറഞ്ഞു. ഹുണ്ടായ്, ടാറ്റാ, ജീപ്, ബജാജ്, കെ.ടി.എം തുടങ്ങി അന്താരാഷ്ട്ര വാഹന നിർമാതാക്കളുടെ ഉത്തരകേരളത്തിലെ പ്രമുഖ ഡീലറും ഇന്ത്യയിലെ മുൻനിര വ്യാപാരസ്ഥാപനവുമാണ് കെ.പി. നായർ നേതൃത്വം നൽകുന്ന കെ.വി.ആർ ഗ്രൂപ്.
Next Story