Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Aug 2021 11:58 PM GMT Updated On
date_range 28 Aug 2021 11:58 PM GMTഉന്നത വിജയികളെ അനുമോദിച്ചു
text_fieldsഉന്നത വിജയികളെ അനുമോദിച്ചു പടം.... JIH ANUMODANAM..... കണ്ണൂർ സർവകലാശാല ബി.എ ഫിലോസഫിയിൽ ഒന്നാം റാങ്ക് നേടിയ ഷിറിൻ മുർതസക്ക് മേഖല നാസിം യു.പി. സിദ്ദീഖ് മാസ്റ്റർ ഉപഹാരം കൈമാറുന്നുപാപ്പിനിശ്ശേരി: കണ്ണൂർ സർവകലാശാല ബി.എ ഫിലോസഫിയിൽ ഒന്നാം റാങ്ക് നേടിയ ഷിറിൻ മുർതസ, എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി പരീക്ഷകളിൽ ഉന്നത വിജയം നേടിയ സഹല നവാസ്, ഹനാൻ ഹാരിസ്, രിദ ഹനാൻ, വാസ്വിബ് എന്നിവരെ ജമാഅത്തെ ഇസ്ലാമി പാപ്പിനിശ്ശേരി കുടുംബസംഗമം അനുമോദിച്ചു. 'കരുത്തുറ്റ കുടുംബം, കരുത്തുറ്റ സമൂഹം' ദേശീയ കാമ്പയിൻെറ ഭാഗമായി വളപട്ടണം ഏരിയ വനിത വിഭാഗം സംഘടിപ്പിച്ച കഥാരചന, കവിത രചന, പോസ്റ്റർ ഡിസൈനിങ് എന്നിവയിൽ സമ്മാനം നേടിയ ഫൗസിയ മുസ്തഫ, ടീൻ ഇന്ത്യ-മലർവാടി മത്സരങ്ങളിൽ മികവ് പുലർത്തിയ 13 വിദ്യാർഥികൾ എന്നിവരെയും സംഗമം ആദരിച്ചു. ജമാഅത്തെ ഇസ്ലാമി മേഖല നാസിം യു.പി. സിദ്ദീഖ് മാസ്റ്റർ, പ്രവാസി അസോസിയേഷൻ ഖത്തർ പ്രസിഡൻറ് കെ. ഹാരിസ്, ജമാഅത്തെ ഇസ്ലാമി പാപ്പിനിശ്ശേരി ഘടകം അധ്യക്ഷൻ കെ.കെ.പി. മുസ്തഫ, വനിത വിഭാഗം നാസിമത്ത് സമീറ എന്നിവർ ഉപഹാരങ്ങൾ കൈമാറി. യു.പി. സിദ്ദീഖ് മാസ്റ്റർ സംഗമം ഉദ്ഘാടനം ചെയ്തു. പ്രാദേശിക അമീർ സി.കെ.എ. ജബ്ബാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം. ഷമീം സ്വാഗതവും കെ.കെ.പി. മുസ്തഫ സമാപനവും നിർവഹിച്ചു.
Next Story