Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Aug 2021 11:58 PM GMT Updated On
date_range 24 Aug 2021 11:58 PM GMTപറശ്ശിനിക്കടവിൽ നായ്ക്കൾക്ക് അപൂർവ രോഗം
text_fieldsപറശ്ശിനിക്കടവിൽ നായ്ക്കൾക്ക് അപൂർവ രോഗംതളിപ്പറമ്പ്: പറശ്ശിനിക്കടവിൽ തെരുവുനായ്ക്കൾക്ക് അപൂർവ രോഗം കണ്ടെത്തി. ബസ്സ്റ്റാൻഡിലും പരിസരത്തും അലഞ്ഞുതിരിയുന്ന നായ്ക്കളിലാണ് രോഗം കണ്ടെത്തിയത്. നായ് പൊങ്ങൻ അഥവാ കനൈൻ ഡിസ്റ്റംപറെന്ന വൈറസ് രോഗമാണ് കണ്ടെത്തിയതെന്നും ഇവ നായ്ക്കൾക്ക് മാത്രം വരുന്നതാണെന്നും പരിഭ്രാന്തി വേണ്ടെന്നും വെറ്ററിനറി ഡോക്ടർ അറിയിച്ചു.ശ്വാസം മുട്ടലും കുരക്കുമ്പോൾ ശബ്ദം കുറഞ്ഞുവരുന്നതും ഭക്ഷണത്തോട് താൽപര്യമില്ലാത്തതുമാണ് പ്രധാന രോഗലക്ഷണങ്ങൾ. ദിവസങ്ങൾ കഴിയുന്തോറും ക്ഷീണിച്ചുവരുകയും വായിൽനിന്ന് നുരയും പതയും വരുന്നതായും കണ്ടെത്തിയിട്ടുണ്ട്. പറശ്ശിനിക്കടവ് ഭാഗങ്ങളിൽ രോഗം ബാധിച്ച നായ്ക്കളുടെ എണ്ണം കൂടുകയാണ്. വളർത്തുനായ്ക്കൾക്ക് ഉടൻ വാക്‌സിൻ നൽകണമെന്നും രോഗം കണ്ടെത്തിയാൽ ചികിത്സ ഫലപ്രദമാകില്ലെന്നും വ്യാപനം തടയാൻ നടപടി സ്വീകരിക്കുമെന്നും ആന്തൂർ വെറ്ററിനറി ഡോക്ടർ പി. പ്രിയ അറിയിച്ചു. കണ്ണൂർ തോട്ടട ഭാഗങ്ങളിൽ തെരുവുനായ്ക്കൾക്ക് ഈ രോഗം മുമ്പ് കണ്ടെത്തിയിട്ടുണ്ട്.
Next Story