Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഇത്തവണ ഉണർന്നോണം

ഇത്തവണ ഉണർന്നോണം

text_fields
bookmark_border
​ ഇത്തവണ കോവിഡ്​ നിയന്ത്രണങ്ങൾക്ക്​ ഇളവ്​ നൽകിയതിനാൽ നഗരത്തിൽ ജനത്തിരക്കേറി കണ്ണൂർ: കോവിഡ്​ മഹാമാരിക്കാലത്തെ രണ്ടാമത്തെ തിരുവോണത്തിനെ വരവേൽക്കാനൊരുങ്ങി കണ്ണൂർ. കഴിഞ്ഞ വർഷ​ത്തിൽനിന്ന്​ വ്യത്യസ്​തമായി ഇത്തവണ കോവിഡ്​ നിയന്ത്രണങ്ങൾക്ക്​ അൽപം ഇളവ്​ നൽകിയതിനാൽ പൂക്കളും ഓണക്കോടിയും അവശ്യസാധനങ്ങളും വാങ്ങാൻ ജനം പുറത്തിറങ്ങി. ഉത്രാടപ്പാച്ചിലിന്​ നല്ല തിരക്കാണ്​ വെള്ളിയാഴ്​ച ജില്ലയിൽ അനുഭവപ്പെട്ടത്​. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച്​ പൂവിപണി ഉത്രാടദിവസം അൽപം സജീവമായി. പൊതുവേ തെളിഞ്ഞ കാലാവസ്ഥയായതിനാൽ ആളുകൾക്ക്​ സാധനം വാങ്ങാനും മറ്റും സൗകര്യമായി. ഉത്രാടദിനത്തിൽ നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും വ്യാപാര സ്ഥാപനങ്ങളിലും റോഡുകളിലും നല്ല തിരക്കാണ്​ അനുഭവപ്പെട്ടത്​. കണ്ണൂരിലടക്കം മിക്ക നഗരങ്ങളിലും ഗതാഗതക്കുരുക്കുണ്ടായി. തെരുവു​കച്ചവടം ക്രമീകരിച്ച പഴയ ബസ്​സ്​റ്റാൻഡ്​​ പരിസരത്ത്​ ഓണസാധനങ്ങൾ വാങ്ങാൻ ജനം ഒഴുകിയെത്തി. പച്ചക്കറികൾക്കടക്കം കാര്യമായ വിലവർധനയില്ലാത്തതിനാൽ ഇത്തവണ ഓണവിപണി പൊള്ളിയില്ല. ഇലക്​ട്രോണിക്​സ്​ കടകളിലും മൊബൈൽ ഫോൺ, വാഹന ഷോറൂമുകളിലും തിരക്കനുഭവപ്പെട്ടു. സദ്യക്കുള്ള വട്ടങ്ങളും സാധനങ്ങളും മറ്റും വാങ്ങാനാണ്​ ഗ്രാമങ്ങളിൽ തിരക്ക​ുണ്ടായത്​. ഓണവിപണി ലക്ഷ്യമിട്ട് നിരവധി വഴിയോര കച്ചവടക്കാരും നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും നിരത്തുകളിൽ നിരന്നിട്ടുണ്ട്. വാഹനങ്ങളിലും മറ്റും സാധനങ്ങൾ വിൽപനക്കെത്തിക്കുന്നവരും വിപണി കീഴടക്കി. ആൾക്കൂട്ടം നിറഞ്ഞ ആഘോഷങ്ങൾ ഇത്തവണയുമില്ല. കടകളിലും തെരുവുകളിലും കോവിഡ് ചട്ടം ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടിയുമായി പൊലീസും രംഗത്തുണ്ട്​. ഓണത്തിന്​ തെരുവുകൾ കീഴടക്കാറുള്ള പൂക്കച്ചവടക്കാർ ഇത്തവണയും കാര്യമായി എത്തിയില്ല. പൊതുവേ വീടുകളിൽ നാടൻപൂക്കൾകൊണ്ടാണ്​ പൂക്കളമൊരുക്കിയത്​. കഴിഞ്ഞവർഷം ഉത്രാടപ്പാച്ചിലും ഓ​ണാഘോഷവും പേരിനുമാത്രമായിരുന്നു. നിയന്ത്രണങ്ങളുണ്ടെങ്കിലും ഇത്തവണ അനുവദിച്ച ഇളവുകളുടെ സന്തോഷത്തിലാണ്​ മലയാളി. photo: giri
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story