Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2021 5:28 AM IST Updated On
date_range 21 Aug 2021 5:28 AM ISTരാജീവ് ഗാന്ധി അനുസ്മരണം
text_fieldsbookmark_border
രാജീവ് ഗാന്ധി അനുസ്മരണം പി.വൈ.ആർ രാജീവ് ഗാന്ധി:: പയ്യന്നൂരിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ രാജീവ് ഗാന്ധി അനുസ്മരണത്തിൻെറ ഭാഗമായി നടന്ന പുഷ്പാർച്ചനപയ്യന്നൂർ: പയ്യന്നൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പയ്യന്നൂർ ഗാന്ധി മന്ദിരത്തിൽ രാജീവ് ഗാന്ധി അനുസ്മരണം നടത്തി. മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് കെ.പി. മോഹനൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് വി.സി. നാരായണൻ അനുസ്മരണം ഉദ്ഘാടനം ചെയ്തു. ഡി.സി.സി നിർവാഹകസമിതി അംഗം എം.പ്രദീപ് കുമാർ അനുസ്മരണ പ്രഭാഷണം നടത്തി. വെള്ളൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി രാജീവ് ഗാന്ധി ജന്മദിനമായ സദ്ഭാവന ദിനത്തിൽ അന്നൂർ വില്ലേജ് ഹാളിൽ സംഘടിപ്പിച്ച അനുസ്മരണവും സർവമത പ്രാർഥനയും എം. നാരായണൻകുട്ടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് കെ.എം. വിജയൻ അധ്യക്ഷത വഹിച്ചു. പയ്യന്നൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സദ്ഭാവന ദിനം ആചരിച്ചു. ഗാന്ധി മന്ദിരത്തിൽ നടന്ന അനുസ്മരണവും പുഷ്പാർച്ചനയും ഡി.സി.സി ജനറൽ സെക്രട്ടറി എ.പി. നാരായണൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ് വി.സി. നാരായണൻ അധ്യക്ഷത വഹിച്ചു. കോറോം മണ്ഡലം കോൺഗ്രസ് കമ്മിറ്റി സദ്ഭാവന ദിനം കോറോം നോർത്തിൽ ആചരിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് എം.വി. ഉണ്ണികൃഷ്ണൻെറ അധ്യക്ഷതയിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി പ്രശാന്ത് കോറോം ഉദ്ഘാടനം ചെയ്തു. രാമന്തളി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സദ്ഭാവന ദിനം ആചരിച്ചു. രാവിലെ രാജീവ് ഗാന്ധിയുടെ ഛായാ ചിത്രത്തിനുമുന്നിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടന്നു. അനുസ്മരണ യോഗം മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് വി.വി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story