Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2021 11:58 PM GMT Updated On
date_range 17 Aug 2021 11:58 PM GMTആറളം പഞ്ചായത്തിനെ ശിശുസൗഹൃദമാക്കും
text_fieldsആറളം പഞ്ചായത്തിനെ ശിശുസൗഹൃദമാക്കും Photo: ken Aaralam farm സംസ്ഥാന ബാലാവകാശ കമീഷൻ അംഗം കെ.വി. മനോജ്കുമാർ ആറളം ഫാമിലെത്തിയപ്പോൾപേരാവൂർ: ആറളം പഞ്ചായത്തിനെ ശിശു സൗഹൃദ പഞ്ചായത്താക്കാൻ നിർദേശിച്ചതായി സംസ്ഥാന ബാലാവകാശ കമീഷൻ അംഗം കെ.വി. മനോജ്കുമാർ പറഞ്ഞു. ആറളം പഞ്ചായത്തിലെ വിവിധ സ്ഥാപനങ്ങൾ അദ്ദേഹം സന്ദർശിച്ചു. ആറളം ഫാം സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗത്തിൽ അധ്യാപകരെ ഉടൻ നിയമിക്കാൻ ഇടപെടുമെന്നും കുട്ടികളുടെ സുരക്ഷയുടെ കാര്യത്തിൽ ചില വിഷയങ്ങൾ ശ്രദ്ധയിൽപെട്ടതായും അവ പരിഹരിക്കാൻ ബന്ധപ്പെട്ടവരോട് നിർദേശിച്ചതായും അദ്ദേഹം പറഞ്ഞു.ആറളം പഞ്ചായത്ത് ഓഫിസ്, ആറളം ഫാം സ്കൂൾ, ആറളം ഫാമിലെ അംഗൻവാടികൾ, കുടുംബാരോഗ്യ കേന്ദ്രം, ഓൺലൈൻ പഠനസൻെററുകൾ തുടങ്ങിയ സ്ഥാപനങ്ങളും രക്ഷിതാക്കൾ നഷ്ടപ്പെട്ട് ബന്ധുക്കളുടെ സംരക്ഷണയിൽ കഴിയുന്ന കുട്ടിയെയും കമീഷൻ സന്ദർശിച്ചു. ആറളം പഞ്ചായത്ത് പ്രസിഡൻറ് കെ.പി. രാജേഷ്, ആറളം ഫാം ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ പ്രസിഡൻറ് കെ.ബി. ഉത്തമൻ, ഇരിട്ടി ഉപജില്ല വിദ്യാഭ്യാസ ഓഫിസർ ജെയിസൺ, ആറളം ഫാം സൈറ്റ് മാനേജർ പി.പി. ഗിരീഷ്, ഐ.സി.ഡി.എസ് സൂപ്പർവൈസർ ശ്രീലത, ആറളം ഫാം ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് എൻ. സുലോചന എന്നിവരുമുണ്ടായിരുന്നു.
Next Story