Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Aug 2021 11:58 PM GMT Updated On
date_range 14 Aug 2021 11:58 PM GMTഹോട്ടലുകളിൽ ഇരുത്തിഭക്ഷണം നൽകാൻ അനുവദിക്കണം
text_fieldsഹോട്ടലുകളിൽ ഇരുത്തിഭക്ഷണം നൽകാൻ അനുവദിക്കണംതലശ്ശേരി: ലോക്ഡൗൺ ഇളവിൽ മറ്റു വ്യാപാര സ്ഥാപനങ്ങൾ നിയന്ത്രണ വിധേയമായി തുറന്ന് പ്രവർത്തിക്കുന്ന സാഹചര്യത്തിൽ ഹോട്ടലുകളിലും റസ്റ്റാറൻറുകളിലും മാത്രം കടുത്ത നിയന്ത്രണങ്ങൾ അടിച്ചേൽപിക്കുന്നത് നീതീകരിക്കാനാവില്ലെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോസിയേഷൻ ജില്ല പ്രസിഡൻറ് കെ. അച്യുതൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഹോട്ടൽ മേഖല കനത്ത പ്രതിസന്ധി നേരിടുകയാണ്. അന്യായമായ ജി.എസ്.ടി ചുമത്തലും പ്രകൃതിദുരന്തങ്ങളും കോവിഡ് ഭീതിയും കാരണം ഹോട്ടലുകളുടെ നിലനിൽപുതന്നെ അപകടത്തിലാണ്. പാചകവാതകത്തിന്‍റെ വിലക്കയറ്റം താങ്ങാനാവാത്തതാണ്. പ്രയാസപ്പെടുന്ന ഹോട്ടൽ ഉടമകളെ സഹായിക്കാൻ സർക്കാർ തയാറാവണം. എല്ലാ ഹോട്ടലുകളിലും കോവിഡ് ചട്ടം പാലിച്ച് ആളുകളെ കയറ്റാനും ഇരുത്തി ഭക്ഷണം നൽകാനും അനുവദിക്കണം. പ്രശ്നങ്ങളും പ്രയാസങ്ങളും ചൂണ്ടിക്കാട്ടി കെ.എച്ച്.ആർ.എയുടെ ആഹ്വാന പ്രകാരം കേരളത്തിലെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് മുന്നിലും ഹോട്ടലുടമകൾ പ്രകടനവും ധർണയും നടത്തിവരുകയാണ്. തലശ്ശേരി നഗരസഭ ഓഫിസിന് മുന്നിൽ തിങ്കളാഴ്ച ധർണ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. ജില്ല വർക്കിങ് പ്രസിഡൻറ് കെ.പി. ഷാജി, ജില്ല കമ്മിറ്റിയംഗം നാസർ മാടോൾ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Next Story