Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Aug 2021 11:58 PM GMT Updated On
date_range 14 Aug 2021 11:58 PM GMTജനകീയാസൂത്രണ രജത ജൂബിലി: ജില്ലയിൽ ഒരുവർഷത്തെ പരിപാടി
text_fieldsജനകീയാസൂത്രണ രജത ജൂബിലി: ജില്ലയിൽ ഒരുവർഷത്തെ പരിപാടിജില്ല പഞ്ചായത്ത് ഡിവിഷനുകളില്‍ ജൈവ വൈവിധ്യ ഉദ്യാനങ്ങളൊരുക്കുംകണ്ണൂർ: ജനകീയാസൂത്രണത്തിൻെറ 25ാം വാര്‍ഷികം ജില്ലയില്‍ ഒരു വര്‍ഷം നീളുന്ന വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആഘോഷിക്കുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻൻറ് പി.പി. ദിവ്യ, ജില്ല കലക്ടര്‍ ടി.വി. സുഭാഷ് എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. തദ്ദേശ സ്ഥാപനങ്ങളുടെ പഞ്ചവത്സര പദ്ധതി രേഖകള്‍, വാര്‍ഷിക പദ്ധതി രേഖകള്‍, വികസന രേഖകള്‍ എന്നിവയുമായി ബന്ധപ്പെട്ട ഫോട്ടോകള്‍, വാര്‍ത്തകള്‍ തുടങ്ങിയവ ശേഖരിച്ച് ഡിജിറ്റല്‍ രൂപത്തില്‍ സൂക്ഷിക്കുന്നതിന് ആഘോഷത്തിൻെറ ഭാഗമായി സംവിധാനമൊരുക്കും.അടുത്ത വര്‍ഷം ആഗസ്റ്റ് വരെ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങള്‍ നടപ്പാക്കുന്ന മികച്ച പദ്ധതികള്‍ രജത ജൂബിലി സ്മാരകങ്ങളായി നടപ്പാക്കും. ജില്ല പഞ്ചായത്തിൻെറ 24 ഡിവിഷനുകള്‍ കേന്ദ്രീകരിച്ച് രജതജൂബിലി സ്മാരകമായി ജൈവവൈവിധ്യ ഉദ്യാനങ്ങള്‍ ഒരുക്കും. അടുത്ത ഒരുവര്‍ഷം ജില്ലയില്‍ നടക്കുന്ന എല്ലാ ഔദ്യോഗിക പരിപാടികളും വൃക്ഷത്തൈകള്‍ നട്ട് ആരംഭിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെയും വകുപ്പുകളുടെയും സഹകരണം തേടുമെന്നും അവര്‍ അറിയിച്ചു.ജില്ലയിലെ എല്ലാ ട്രൈബല്‍ കോളനികളിലും അടിസ്ഥാന സൗകര്യ വികസനം ഉറപ്പുവരുത്തുന്നതിനുള്ള പദ്ധതികള്‍ നടപ്പാക്കും. രജതജൂബിലി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ആഗസ്റ്റ് 17ന് വൈകീട്ട് 4.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിർവഹിക്കും. ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് എല്ലാ തദ്ദേശ സ്ഥാപനങ്ങളിലെയും 1995 മുതലുള്ള മുന്‍കാല അധ്യക്ഷന്മാരെയും ജനപ്രതിനിധികളെയും ആദരിക്കും. വാര്‍ത്തസമ്മേളനത്തില്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ടി.ജെ. അരുണ്‍, ജില്ല പ്ലാനിങ് ഓഫിസര്‍ കെ. പ്രകാശന്‍ എന്നിവരും സംബന്ധിച്ചു.........................................................തുടക്കം കല്യാശ്ശേരി കേന്ദ്രീകരിച്ച് നടന്ന പ്രവര്‍ത്തനങ്ങൾകണ്ണൂർ: ജനകീയാസൂത്രണ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത് കണ്ണൂർ ജില്ലയിലാണ്. അതിനാൽ അതിൻെറ ചരിത്രം വരുംതലമുറക്കായി കൈമാറുകയെന്ന ദൗത്യത്തിൻെറ ഭാഗമായി ലഭ്യമായ എല്ലാ രേഖകളും ശേഖരിച്ച് സൂക്ഷിക്കുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് പി.പി. ദിവ്യ അറിയിച്ചു. 1991 ഏപ്രില്‍ മുതല്‍ 1995 ഒക്ടോബര്‍ വരെ കല്യാശ്ശേരി കേന്ദ്രീകരിച്ച് നടന്ന ആസൂത്രണ പ്രവര്‍ത്തനങ്ങളായിരുന്നു ജനകീയാസൂത്രണ പ്രസ്ഥാനത്തിൻെറ ആദ്യ മാതൃക. ഇതുമായി ബന്ധപ്പെട്ട അനുഭവങ്ങള്‍ പങ്കുവെക്കുന്നതിനും ഓര്‍മപുതുക്കലിനുമായി ഡിസംബറില്‍ സെമിനാര്‍ സംഘടിപ്പിക്കും. പ്രസ്ഥാനത്തിൻെറ ആദ്യകാല പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിച്ച് ഓര്‍മപ്പുസ്തകം അതോടൊപ്പം പ്രകാശനം ചെയ്യും.
Next Story