Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightനിർമാണ പ്ലാൻറിൽ മോഷണം:...

നിർമാണ പ്ലാൻറിൽ മോഷണം: തൊഴിലാളികൾ പിടിയിൽ

text_fields
bookmark_border
നിർമാണ പ്ലാൻറിൽ മോഷണം: തൊഴിലാളികൾ പിടിയിൽഇരിട്ടി: ഇ.കെ.കെ കൺസ്ട്രക്​ഷൻ കമ്പനിയുടെ പടിയൂരിലെ നിർമാണ പ്ലാൻറിൽനിന്ന്​ പാലം പ്രവൃത്തിക്ക്​ ഉപയോഗിക്കുന്ന ഇരുമ്പുപാളികളും ആക്രി സാധനങ്ങളും മോഷ്​ടിച്ച രണ്ട് തൊഴിലാളികളെ പൊലീസ് അറസ്​റ്റ്​ ചെയ്തു. കമ്പനിയിലെ എക്​സ്​കവേറ്റർ, സ്​റ്റോർ ജോലിക്കാരും പാലക്കാട്‌ സ്വദേശികളുമായ അനീഷ് കുമാർ (31), അജയ് (30) എന്നിവരെയാണ് അറസ്​റ്റ്​ ചെയ്തത്. ഇവരെ റിമാൻഡ്​ ചെയ്തു. ഇരിട്ടിയിൽനിന്ന്​ ജീപ്പ് വാടകക്കെടുത്താണ്​ സാധനങ്ങൾ കടത്തിയത്. കല്ലുമുട്ടിയിലുള്ള ആക്രിക്കടയിലാണ് ഇവ വിൽപന നടത്തിയതെന്ന് പൊലീസ് പറഞ്ഞു. 1.64 ലക്ഷം രൂപയുടെ സാമഗ്രികൾ മോഷ്​ടിച്ചതായാണ് പരാതി.
Show Full Article
TAGS:
Next Story