Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഫ്രറ്റേണിറ്റി ഡി.ഡി.ഒ...

ഫ്രറ്റേണിറ്റി ഡി.ഡി.ഒ ഓഫിസ് മാർച്ച് നടത്തി

text_fields
bookmark_border
ഫ്രറ്റേണിറ്റി ഡി.ഡി.ഒ ഓഫിസ് മാർച്ച് നടത്തി
cancel
camera_alt

ഫ്രറ്റേണിറ്റി മൂവ്മൻെറ്​ തളിപ്പറമ്പ് ഡി.ഇ.ഒ ഓഫിസിലേക്ക് നടത്തിയ മാർച്ച്

​കണ്ണൂർ: വിദ്യാഭ്യാസമേഖലയിലെ ഭരണകൂട വിവേചനത്തിനെതിരെ 'മലബാർ അവകാശ വിദ്യാഭ്യാസ സമരം' എന്ന മുദ്രാവാക്യം ഉയർത്തി ഫ്രറ്റേണിറ്റി മൂവ്മൻെറ്​ ജില്ല കമ്മിറ്റി കണ്ണൂർ, തളിപ്പറമ്പ്​, തലശ്ശേരി ഡി.ഇ.ഒ ഓഫിസിലേക്ക് മാർച്ച് നടത്തി.ജില്ലയിൽ പുതിയ പ്ലസ്​ വൺ ബാച്ചുകൾ അനുവദിക്കുക, ഡിജിറ്റൽ ഡിവൈഡ് ഉടൻ പരിഹരിക്കുക, അധ്യാപക ഒഴിവുകൾ നികത്തുക, സർക്കാർ പുതിയ ഹയർ സെക്കൻഡറി സ്​കൂളുകൾ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച്‌ സംഘടിപ്പിച്ചത്.
കണ്ണൂരിൽ സംസ്ഥാന സെക്രട്ടറി പി.എച്ച്​. ലത്തീഫ് ഉദ്ഘാടനം ചെയ്​തു. ജില്ല സെക്രട്ടറി കെ.പി. മഷ്ഹൂദ് അധ്യക്ഷത വഹിച്ചു. തലശ്ശേരിയിൽ എഫ്.ഐ.ടി.യു ജില്ല പ്രസിഡൻറ്​ സാജിദ് കോമത്ത് ഉദ്ഘാടനം ചെയ്​തു. ജില്ല കമ്മിറ്റി അംഗം മിസഹബ് ശിബിലി അധ്യക്ഷത വഹിച്ചു. തളിപ്പറമ്പിൽ വെൽഫെയർ പാർട്ടി ജില്ല സെക്രട്ടറി സി.കെ. മുനവ്വിർ ഉദ്​ഘാടനം ചെയ്​തു. ഫ്രറ്റേണിറ്റി ജില്ല സെക്രട്ടറി ആദിൽ സിറാജ് അധ്യക്ഷത വഹിച്ചു. തുടർന്ന് നേതാക്കൾ അതത്​ ഡി.ഇമാർക്ക് നിവേദനം നൽകി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:#Fraternity#DDO office march
News Summary - Fraternity conducted the DDO office march
Next Story