Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2021 11:58 PM GMT Updated On
date_range 9 Aug 2021 11:58 PM GMTഎൻ.ആർ.ഇ ഗോൾഡൻ ജൂബിലി ഓണാഘോഷം
text_fieldsകണ്ണൂർ: അമ്പത്തിമൂന്ന് വർഷം പിന്നിടുന്ന എൻ.ആർ.ഇ ഈ ഓണാഘോഷ വേളയിൽ പുതിയ ഓഫറുകൾ പ്രഖ്യാപിച്ചു. ഒരു ലക്ഷം രൂപയുടെ സ്വർണ സമ്മാനങ്ങളും ബ്രാൻഡ് ഉൽപന്നങ്ങൾക്ക് പ്രത്യേക ഓഫറുകളുമുണ്ട്. എൻ.ആർ.ഇയുടെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച ഉപഭോക്താക്കൾക്കായി ഏറ്റവും മികച്ച ഓഫറുകളും സമ്മാനങ്ങളുമാണ് ഈ ഓണമാഘോഷിക്കാൻ ഒരുക്കിയിട്ടുള്ളതെന്ന് സാരഥികളായ കെ. മൊയ്തീൻ കുട്ടിയും പി. ഷാജിയും അറിയിച്ചു. ലോകത്തെ പ്രമുഖ ബ്രാൻഡുകളും ഒപ്പം വിദഗ്ധ വിൽപനാനന്തര സേവനവും ഉറപ്പുവരുത്തുന്നു. ഓരോ ബ്രാൻഡുകളിലും ഉപഭോക്താക്കളുടെ വ്യത്യസ്ത അഭിരുചികൾക്കനുസൃതമായ വിപുലമായ സെലക്ഷനുമുണ്ട്. എൻ.ആർ.ഇയുടെ എല്ലാ ഷോറൂമുകളിലും എൽ.ജി, സാംസങ്, സോണി, വോൾട്ടാസ്, ഫിലിപ്സ്, ഐ.എഫ്.ബി തുടങ്ങിയ അന്താരാഷ്ട്ര ബ്രാൻഡുകളുമുണ്ട്. പലിശയില്ലാത്ത വായ്പയും ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്. ഈസി എം.ഐക്കുപുറമെ ക്രെഡിറ്റ് കാർഡ് സൗകര്യവും ലഭ്യമാണ്. ഓണം ഓഫറുകളോടെ ഗൃഹോപകരണങ്ങൾ വാങ്ങുന്നവർക്കും വായ്പാസൗകര്യം ലഭിക്കും. കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട്, കാസർകോട്, തിരൂർ, മഞ്ചേരി ഷോറൂമുകളിലെല്ലാം ഗോൾഡൻ ജൂബിലി ഓണാഘോഷ ഓഫറുകൾ ലഭ്യമാണ്.
Next Story