Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2021 11:58 PM GMT Updated On
date_range 9 Aug 2021 11:58 PM GMTക്ലാസ് മുടങ്ങിയിട്ട് രണ്ടാഴ്ച: പ്രതിഷേധവുമായി രക്ഷിതാക്കൾ സ്കൂളിൽ
text_fieldsക്ലാസ് മുടങ്ങിയിട്ട് രണ്ടാഴ്ച: പ്രതിഷേധവുമായി രക്ഷിതാക്കൾ സ്കൂളിൽതളിപ്പറമ്പ്: തളിപ്പറമ്പ് ചിന്മയ സ്കൂളിൽ കുട്ടികളുടെ ക്ലാസുകൾ മുടങ്ങിയിട്ട് 15 ദിവസം കഴിഞ്ഞതോടെ പ്രതിഷേധവുമായി രക്ഷിതാക്കൾ സ്കൂളിലെത്തി. മാനേജ്മൻെറ് ശമ്പളം കുറച്ചതോടെ അനിശ്ചിതകാലസമരവുമായി അധ്യാപകർ മുന്നോട്ടുവന്നതോടെയാണ് ക്ലാസുകൾ മുടങ്ങിയത്. പൊലീസിൻെറ സാന്നിധ്യത്തിൽ നടന്ന ചർച്ചക്കൊടുവിൽ എത്രയുംപെട്ടെന്ന് സമരത്തിലുള്ള അധ്യാപകരുമായി ചർച്ച നടത്തി തീരുമാനമാക്കുമെന്ന് സ്കൂൾ പ്രിൻസിപ്പൽ അറിയിച്ചു. തീരുമാനമായില്ലെങ്കിൽ ടി.സി വാങ്ങുന്ന നടപടിയിലേക്ക് പോകുമെന്ന് രക്ഷിതാക്കൾ മുന്നറിയിപ്പുനൽകി.ചർച്ച നടത്താൻ മാനേജ്മൻെറ് തയാറാകാത്തതോടെയാണ് അധ്യാപകരുടെ സമരം നീണ്ടുപോയത്. എന്നാൽ, ഫീസ് അടച്ചിട്ടും കുട്ടികളുടെ പഠനം മുടങ്ങിയതോടെയാണ് രക്ഷിതാക്കൾ രംഗത്തെത്തിയത്. മാനേജ്മൻെറ് പല വിഷയങ്ങളും അംഗീകരിക്കാൻ തയാറാവാതിരുന്നതോടെ രക്ഷിതാക്കൾ സ്കൂളിലേക്ക് തള്ളിക്കയറി. പൊലീസിൻെറ സാന്നിധ്യത്തിൽ നടത്തിയ ചർച്ചക്കൊടുവിൽ എത്രയുംപെട്ടെന്ന് പരിഹാരം കാണാമെന്ന ഉറപ്പിലാണ് രക്ഷിതാക്കൾ മടങ്ങിയത്. മാനേജ്മൻെറ് അടിയന്തരമായി പ്രശ്നം പരിഹരിച്ചില്ലെങ്കിൽ കൂടുതൽ പ്രക്ഷോഭങ്ങളിലേക്ക് രക്ഷിതാക്കൾ പോകുമെന്നും അറിയിച്ചു.
Next Story