Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകാഞ്ഞിരോട്​ കൈത്തറി...

കാഞ്ഞിരോട്​ കൈത്തറി ഗ്രാമം ഒരുങ്ങുന്നു

text_fields
bookmark_border
കണ്ണൂർ: സംസ്​ഥാന സർക്കാറി​ൻെറ 2021-22 ബജറ്റിൽ പ്രഖ്യാപിച്ച കാഞ്ഞിരോട്​ വസ്​ത്ര ഗ്രാമപദ്ധതിയുടെ മുന്നൊരുക്കം തുടങ്ങി. സംസ്​ഥാനത്തെ തന്നെ മികച്ച കൈത്തറി സംഘമായ കാഞ്ഞിരോട്​ നെയ്​ത്ത്​ സൊസൈറ്റിയുമായി ബന്ധപ്പെടുത്തി മുണ്ടേരി ഗ്രാമപഞ്ചായത്തിലാണ്​ പദ്ധതി നടപ്പാക്കുന്നത്​. ഇതുമായി ബന്ധപ്പെട്ട പ്രാഥമിക ചർച്ചകൾ തുടങ്ങി. അഞ്ഞൂറോളം കുടുംബങ്ങൾ കാഞ്ഞിരോട്​ മേഖലയിൽ കൈത്തറി രംഗത്ത് ഇന്നും സജീവമായുണ്ട്​. കൂടുതൽ കുടുംബങ്ങളെയും വ്യക്​തികളെയും പദ്ധതിയുമായി ബന്ധപ്പെടുത്തി വിപുലമായ പ്രവർത്തനങ്ങൾ ഇതി​ൻെറ ഭാഗമായി സംഘടിപ്പിക്കും. വിശദമായ പ്രോജക്​ട്​ റിപ്പോർട്ട്​ തോട്ടടയിലെ ഇന്ത്യൻ ഇൻസ്​റ്റിറ്റ്യൂട്ട്​ ഒാഫ്​ ഹാൻഡ്​ ലൂം ഒരുമാസത്തിനകം തയാറാക്കും. ജില്ല വ്യവസായ കേന്ദ്രം, നിഫ്​റ്റ്​ തുടങ്ങിയ സ്​ഥാപനങ്ങൾ പദ്ധതി നടപ്പാക്കുന്നതിൽ സഹകരിക്കും. പദ്ധതി യാഥാർഥ്യമാകുന്നതി​ൻെറ ഭാഗമായി ചേർന്ന ആലോചനയോഗത്തിൽ ​ രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത്​ പ്രസിഡൻറ്​ പി.പി. ദിവ്യ, എടക്കാട്​ ബ്ലോക്ക്​ പഞ്ചായത്ത്​ പ്രസിഡൻറ്​ പി.കെ. പ്രമീള, മുണ്ടേരി ഗ്രാമപഞ്ചായത്ത്​ പ്രസിഡൻറ്​ എ. അനിഷ, ജില്ല പഞ്ചായത്ത്​ ക്ഷേമ കാര്യ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ വി.കെ. സുരേഷ്​ ബാബു, ജില്ല വ്യവസായകേന്ദ്രം ജനറൽ മാനേജർ അനിൽ, ​െഎ.​െഎ.എച്ച്​.ടി ഡയറക്​ടർ ശ്രീധന്യൻ, മൗവ്വഞ്ചേരി ബാങ്ക്​ പ്രസിഡൻറ്​ പി. ചന്ദ്രൻ, ജനപ്രതിനിധികൾ,ഉദ്യോഗസ്​ഥർ തുടങ്ങിയവർ സംസാരിച്ചു. കണ്ണൂർ മണ്ഡലം വികസന കൺവീനർ എൻ. ചന്ദ്രൻ സ്വാഗതം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story