Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2021 11:58 PM GMT Updated On
date_range 8 Aug 2021 11:58 PM GMTപിതൃപുണ്യം തേടി ബലിതർപ്പണം
text_fieldsകോവിഡ് സാഹചര്യത്തിൽ വീടുകളിലാണ് മിക്കവരും ചടങ്ങുകൾ നിർവഹിച്ചത് കണ്ണൂർ: നാക്കിലയിലെ ദർഭാസനത്തിൽ മന്ത്രോച്ചാരണങ്ങളോടെ ആയിരങ്ങൾ ഓർമകൾക്ക് ശ്രാദ്ധമൂട്ടി. കാലം തീണ്ടിയവരുടെ സ്മരണകൾക്ക് മുന്നിൽ ഒരുരുള ചോറും പിന്നെ ഒരുകോടി പ്രണാമവും. കോവിഡ് സാഹചര്യത്തിൽ ക്ഷേത്രങ്ങളിലും പുണ്യതീർഥ കേന്ദ്രങ്ങളിലും ഇക്കുറി ബലിതർപ്പണം വിരളമായിരുന്നു. വീടുകളിലാണ് മിക്കവരും ചടങ്ങുകൾ നിർവഹിച്ചത്. ബാവലിപ്പുഴക്കരയിൽ സ്ഥിതിചെയ്യുന്ന കിഴൂർ മഹാദേവ ക്ഷേത്രസങ്കേതത്തിൽ സാമൂഹിക അകലം പാലിച്ച് ചടങ്ങുകൾ നടന്നു. ഇവിടെ വർഷങ്ങളായി നടന്നു വന്നിരുന്ന ബലിതർപ്പണ ചടങ്ങുകൾ കഴിഞ്ഞവർഷം കോവിഡ് വ്യാപന പശ്ചാത്തലത്തിൽ പൂർണമായും നിർത്തിവെച്ചിരുന്നു. ഇക്കുറിയും കോവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ നാട്ടുകാരായ വളരെ കുറച്ചുപേർ മാത്രമാണ് കർമത്തിനായി എത്തിയിരുന്നുള്ളൂ. ജനങ്ങൾ കൂട്ടം കൂടാതെ സാമൂഹിക അകലം പാലിച്ചും മറ്റ് സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കിയുമായിരുന്നു ചില ക്ഷേത്രങ്ങളിൽ ചടങ്ങുകൾ നടന്നത്. മലയോരമേഖലയിലും ഏറെ കുടുംബങ്ങളും ചടങ്ങുകൾ വീടുകളിൽ തന്നെ ഒതുക്കുകയായിരുന്നു.
Next Story