Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2021 11:58 PM GMT Updated On
date_range 8 Aug 2021 11:58 PM GMTകെ.ജി.എം.എ പ്രതിഷേധിച്ചു
text_fieldsbookmark_border
കണ്ണൂർ: കുന്നോത്തുപറമ്പ് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ വനിത ഡോക്ടറെ വാക്സിൻ നൽകുന്നതുമായി ബന്ധെപ്പട്ട് സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും ആക്രമിക്കുന്ന നടപടിക്കെതിരെ കെ.ജി.എം.ഒ.എ പ്രതിഷേധിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന വനിത ഡോക്ടറെ നിരന്തരം മാനസികമായി ആക്രമിക്കുന്ന സമീപനം അനുവദിക്കില്ല. വാക്സിൻ നൽകുന്നതിൽ ജില്ലയിൽ പല സ്ഥാപനങ്ങളിലും ബാഹ്യ ശക്തികളുടെ അനാവശ്യ ഇടപെടലുകൾ മെഡിക്കൽ ഓഫിസർമാരെ സമ്മർദത്തിലേക്ക് തള്ളിവിടുകയാണ്. വാക്സിൻ സുതാര്യമായ രീതിയിൽ നൽകാൻവേണ്ട സാങ്കേതിക സഹായവും മാനവ വിഭവശേഷിയും നൽകണം. ഇതിന് പഞ്ചായത്തുതലത്തിൽ ഒരു സംഘത്തെ താൽക്കാലികമായി നിയമിക്കാവുന്നതാണ്. ആരോഗ്യ പ്രവർത്തകർക്കെതിരെ ആക്രമണമുണ്ടായാൽ സംഘടന വാക്സിനേഷൻ നിർത്തുന്നത് ഉൾപ്പെടെയുള്ള കടുത്ത നടപടികളിലേക്ക് പോകുമെന്നും ജില്ല കമ്മിറ്റി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story