Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകൂത്തുപറമ്പ് സബ് ജയിൽ...

കൂത്തുപറമ്പ് സബ് ജയിൽ ഉടൻ

text_fields
bookmark_border
2020 ജനുവരി എട്ടിനാണ് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിട്ടത് കൂത്തുപറമ്പ്: സബ്​ ജയിൽ നിർമാണം ഈ വർഷം അവസാനത്തോടെ പൂർത്തിയാക്കാനുള്ള നടപടികൾക്ക് വേഗമേറി. ജയിലി​ൻെറ ഭാഗമായുള്ള കൂറ്റൻ മതിൽ നിർമാണമാണ് ഇപ്പോൾ പുരോഗമിക്കുന്നത്. 2020 ജനുവരി എട്ടിനാണ് മുഖ്യമന്ത്രി പിണറായി വിജയൻ കൂത്തുപറമ്പ് സബ്ജയിലിന് തറക്കല്ലിട്ടത്. 3.30 കോടി രൂപ ചെലവിലാണ് നിർമാണം നടക്കുന്നത്. ബ്രിട്ടീഷുകാരുടെ കാലത്തുണ്ടായിരുന്ന പഴയ ജയിൽ കെട്ടിടവും പൊലീസ് സ്​റ്റേഷൻ കെട്ടിടവും ഉപയോഗപ്പെടുത്തിയാണ് ജയിൽ നിർമാണം. മതിൽ നിർമാണം ഏതാണ്ട് പൂർത്തിയായി. തടവുകാർക്കുള്ള താമസസൗകര്യം, പാചകപ്പുര, ശൗചാലയം എന്നിവയുടെ പ്രവൃത്തിയും നടന്നുവരുകയാണ്. ജയിൽ നിർമാണം 2020ൽതന്നെ പൂർത്തിയാക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിരുന്നെങ്കിലും കോടതിയിലേക്കുള്ള റോഡുമായി ബന്ധപ്പെട്ട് സ്​റ്റേ ഉള്ളതിനാൽ നീണ്ടുപോവുകയായിരുന്നു. ലോക്ഡൗണും നിർമാണ പ്രവർത്തനങ്ങൾ നീണ്ടുപോകാൻ ഇടയാക്കി. സബ്ജയിൽ പ്രവർത്തനം ആരംഭിക്കുന്നതോടെ പൊലീസ് സ്​റ്റേഷനും കോടതിയും സബ് ജയിലും തൊട്ടടുത്തുതന്നെ പ്രവർത്തിക്കുന്ന അപൂർവം സ്ഥലങ്ങളിലൊന്നായി കൂത്തുപറമ്പ് മാറും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story