Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2021 11:59 PM GMT Updated On
date_range 6 Aug 2021 11:59 PM GMTമാഹിയിൽ തെരുവുനായ് ശല്യം രൂക്ഷം
text_fieldsമാഹിയിൽ തെരുവുനായ് ശല്യം രൂക്ഷംപടം മെയിലിൽമാഹി: മാഹി നഗരസഭ പരിധിയിലും സമീപ പഞ്ചായത്തുകളിലും തെരുവുനായ് ശല്യം രൂക്ഷമായി. കണ്ണൂർ ജില്ല പഞ്ചായത്തുമായി ചേർന്ന് മാഹി നഗരസഭ അനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി) പദ്ധതി പ്രകാരം 200 ഓളം നായ്ക്കളെ വന്ധ്യംകരിച്ചതായി അവകാശപ്പെടുമ്പോഴും നായ്ക്കൾ വർധിക്കുകയാണ്. ഒരു നാക്ക്ക് 1,500 രൂപ നൽകിയാണ് 2020 ഡിസംബർ വരെ വന്ധ്യംകരണം നടത്തിയത്. ന്യൂ മാഹി പഞ്ചായത്ത് ഒരുലക്ഷം രൂപ ജില്ല പഞ്ചായത്തിന് ഫീസായി നൽകിയെങ്കിലും പദ്ധതിയിൽ തുടർനടപടിയുണ്ടായില്ല. കോഴിക്കോട് ജില്ല പഞ്ചായത്തിൻെറ എ.ബി.സി പദ്ധതിയിൽ രണ്ട് ലക്ഷം രൂപ അടച്ചെങ്കിലും അഴിയൂർ പഞ്ചായത്തിനും ഇതുവരെ ഗുണം ലഭിച്ചില്ല. അഴിയൂർ കൃഷിഭവനിൽ കൃഷി ഓഫിസറായിരുന്ന വനിതക്ക്, തെരുവനായുടെ കടിയേറ്റ് ദീർഘനാൾ ചികിത്സ നടത്തേണ്ടിവന്ന സാഹചര്യവുമുണ്ടായി. ജോലി കഴിഞ്ഞ് രാത്രിയിലേക്കുള്ള ആഹാരവും വാങ്ങി പോവുകയായിരുന്ന ഇവരുടെ താടിയെല്ലിനാണ് നായുടെ ആക്രമണത്തിൽ പരിക്കേറ്റത്. 20 ഓളം പേർക്കാണ് രണ്ട് വർഷത്തിനിടയിൽ അഴിയൂരിൽ തെരുവുനായുടെ ആക്രമണത്തിൽ പരിക്കേറ്റത്.ഈസ്റ്റ് പള്ളൂർ ഭാഗത്ത് ഇ.എസ്.ഐ ക്ലിനിക്കിന് സമീപം അർധരാത്രിയിലും പുലർച്ചയും തെരുവുനായ്ക്കൾ സംഘം ചേർന്ന് കുരക്കുന്നത് രോഗികളായവർക്കും ശിശുക്കൾക്കും അലോസരമാവുന്നതായി പ്രദേശവാസികൾ പറഞ്ഞു.മാസങ്ങളായി മാഹി റെയിൽവേ സ്‌റ്റേഷൻ റോഡ്, റെയിൽവേ സ്‌റ്റേഷൻ പരിസരം, അഴിയൂർ ചുങ്കം -മാഹി റോഡ് ഉൾപ്പെടെ അഴിയൂരിൽ തെരുവുനായ് ശല്യം രൂക്ഷമാണ്. കഴിഞ്ഞ ദിവസം ചുങ്കം സരിഗ നഗർ റോഡിൽ സ്കൂട്ടറിന് മുന്നിൽ നായ് കുറുകെ ചാടിയതിനെ തുടർന്ന് മറിഞ്ഞ് അഴിയൂർ ആയിഷാസിൽ അഷ്റഫിന് പരിക്കേറ്റു.മാഹിയിലും കഴിഞ്ഞ ദിവസം രണ്ടുപേരെ നായ് കടിച്ചിരുന്നു.പത്ര -മത്സ്യ വിതരണക്കാർക്കും തെരുവ് നായ്ക്കൾ ഭീഷണിയാണ്.മാഹി റെയിൽവേ സ്‌റ്റേഷൻ റോഡിൽ തെരുവ് വിളക്കുകൾ പ്രകാശിക്കാത്തതിനാൽ ഇരുളിൻെറ മറവിൽ മാലിന്യം റോഡരികിൽ തള്ളുന്നത് കാരണമാണ് നായ്ക്കൾ ഇവിടെ തമ്പടിക്കുന്നത്.
Next Story