Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2021 11:59 PM GMT Updated On
date_range 6 Aug 2021 11:59 PM GMTഗൃഹ ഐസൊലേഷനും സമ്പർക്കവിലക്കും ഉറപ്പാക്കും
text_fieldsഗൃഹ ഐസൊലേഷനും സമ്പർക്കവിലക്കും ഉറപ്പാക്കുംജാഗ്രത സമിതി പ്രവർത്തനം ശക്തമാക്കാൻ നിര്‍ദേശംകണ്ണൂർ: കോവിഡ് വ്യാപനം തടയുന്നതിൻെറ ഭാഗമായി രോഗികളുടെ ഗൃഹ ഐസൊലേഷനും സമ്പര്‍ക്കത്തിലുള്ളവരുടെ ക്വാറൻറീനും ശക്തിപ്പെടുത്താന്‍ ജില്ല ആസൂത്രണ സമിതി യോഗം തദ്ദേശസ്ഥാപന അധ്യക്ഷന്മാര്‍ക്ക് നിര്‍ദേശം നല്‍കി. വ്യാപാര സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ ഇളവുകള്‍ നല്‍കിയ സാഹചര്യത്തില്‍ രോഗവ്യാപന സാധ്യത കണക്കിലെടുത്താണ് തീരുമാനം. തങ്ങളുടെ പ്രദേശങ്ങളില്‍ രോഗവ്യാപനം ഉണ്ടാവില്ലെന്ന് ഉറപ്പുവരുത്താൻ തദ്ദേശ സ്ഥാപനങ്ങള്‍ ശ്രദ്ധിക്കണമെന്നും ജില്ല പഞ്ചായത്ത് പ്രസിഡൻറ് പി.പി. ദിവ്യ പറഞ്ഞു.ഗൃഹ ഐസൊലേഷനിലും സമ്പർക്കവിലക്കിലും കഴിയുന്നവര്‍ പുറത്തിറങ്ങി നടക്കുന്നില്ലെന്ന് വാർഡ്തല ജാഗ്രത സമിതികൾ ഉറപ്പുവരുത്തണമെന്ന് കലക്ടര്‍ ടി.വി. സുഭാഷ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് നിരീക്ഷണവും പരിശോധനയും ശക്തിപ്പെടുത്തി പ്രതിദിന റിപ്പോര്‍ട്ട് തദ്ദേശ സ്ഥാപനങ്ങള്‍ തയാറാക്കി അയക്കണം. ആവശ്യമായ ഇടങ്ങളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് താമസിക്കാനുള്ള ഡി.സി.സികള്‍ വാര്‍ഡ് തലത്തില്‍ സ്ഥാപിക്കുന്ന കാര്യം പരിഗണിക്കണം. കോവിഡ് നിയന്ത്രിക്കുന്നതിന് ആദ്യഘട്ടത്തില്‍ നടപ്പാക്കിയതുപോലെ രോഗികളുമായി സമ്പര്‍ക്കത്തില്‍പെട്ടവരുടെ കൃത്യമായ പട്ടിക ഉടൻ തയാറാക്കി അവരെ ആർ.ടി.പി.സി.ആര്‍ പരിശോധനക്കു വിധേയരാക്കണം. ഈ കാര്യങ്ങള്‍ക്ക് തദ്ദേശ സ്ഥാപന അധ്യക്ഷന്മാര്‍ നേതൃത്വം നല്‍കണം. വാക്‌സിന്‍, ജനസംഖ്യാനുപാതികമായി തദ്ദേശ സ്ഥാപനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിച്ചതായും കലക്ടർ അറിയിച്ചു.ഓണക്കാലത്ത് രോഗവ്യാപനം ഉണ്ടാവുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ തദ്ദേശ സ്ഥാപനങ്ങളും ജനങ്ങളും മുന്‍കരുതല്‍ നടപടി സ്വീകരിക്കണം. ഇക്കാര്യത്തില്‍ വളൻറിയര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെ സേവനം ഉറപ്പുവരുത്തണം. രോഗമുണ്ടായി 10 ദിവസം വരെ വൈറസ് മറ്റുള്ളവരിലേക്ക് പടരാനുള്ള സാധ്യതയുണ്ടെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ വിലയിരുത്തുന്നത്. അതിനാല്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ പുറത്തിറങ്ങുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ശക്തമായ സംവിധാനം ഒരുക്കണമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. ..............................................................കോവിഡ് നിയന്ത്രണ സെല്‍: മൂന്ന് സഹായ നമ്പറുകള്‍ കൂടിവാക്‌സിനുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നതിന് ജില്ല കണ്‍ട്രോള്‍ സെല്ലില്‍ മൂന്ന് ഹെല്‍പ് ലൈന്‍ നമ്പറുകള്‍ കൂടി പ്രവര്‍ത്തിക്കും. വാക്‌സിന്‍ രജിസ്‌ട്രേഷന്‍, സര്‍ട്ടിഫിക്കറ്റ് എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് 8281599680, 8589978405, 8589978401 എന്നീ നമ്പറുകളില്‍ വിളിക്കാം. ഇതോടൊപ്പം കാള്‍ സൻെററിൻെറ സമയവും നീട്ടി. രാവിലെ എട്ട് മുതല്‍ ആറുവരെ സേവനം ലഭ്യമാകും............................................................... വാക്‌സിന്‍ ഇന്ന് കിടപ്പുരോഗികള്‍ക്ക് മാത്രം ജില്ലയില്‍ ശനിയാഴ്ച 10 സ്ഥലങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ കിടപ്പുരോഗികള്‍ക്ക് വീടുകളിലെത്തി വാക്‌സിന്‍ നല്‍കും. കോവിഷീല്‍ഡാണ് നല്‍കുക.വാക്‌സിന്‍ സ്റ്റോക്ക് കുറവായതിനാല്‍ ശനിയാഴ്ച പൊതുവിഭാഗത്തിന് വാക്‌സിന്‍ ഉണ്ടായിരിക്കില്ല....................................................................മൊബൈല്‍ ആർ.ടി.പി.സി.ആര്‍ പരിശോധനജില്ലയില്‍ ശനിയാഴ്ച സൗജന്യ ആർ.ടി.പി.സി.ആര്‍ പരിശോധന നടത്തും. മീങ്കുളം ടെമ്പിള്‍ ഓഡിറ്റോറിയം ഓലയമ്പാടി, കോലത്തുവയല്‍ സൗത്ത് യു.പി സ്‌കൂള്‍, വേശാല ഈസ്റ്റ് എ.എല്‍.പി സ്‌കൂള്‍ കോമക്കരി, പുഴാതി നോര്‍ത്ത് യു.പി സ്‌കൂള്‍ എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ 12.30 വരെയും ഗാന്ധി സ്മാരക യു.പി സ്‌കൂള്‍ കക്കറ, കുഞ്ഞാറായാല്‍ സബ് സൻെറര്‍ മൊറാഴ, പാവന്നൂര്‍ എ.എല്‍.പി സ്‌കൂള്‍, ദേശസേവ യു.പി സ്‌കൂള്‍ കണ്ണാടിപ്പറമ്പ് എന്നിവിടങ്ങളില്‍ രണ്ട് മുതല്‍ നാലുവരെയും ഫാത്തിമ മാത യു.പി സ്‌കൂള്‍ കുടിയാന്മല, മാട്ടൂല്‍ പി.എച്ച്.സി, ആര്‍.സി അമല ബേസിക് യു.പി സ്‌കൂള്‍ പിണറായി, കൊളവല്ലൂര്‍ വെസ്റ്റ് എല്‍.പി സ്‌കൂള്‍ ചെറുപ്പറമ്പ, അരയങ്കോട് സാംസ്‌കാരിക നിലയം ഊരത്തൂര്‍ എന്നിവിടങ്ങളില്‍ 10 മുതല്‍ നാലുവരെയുമാണ് സൗജന്യ പരിശോധനക്ക് സൗകര്യമൊരുക്കിയത്.
Next Story