Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2021 11:58 PM GMT Updated On
date_range 6 Aug 2021 11:58 PM GMTചൊക്ലിയിൽ ഉൾനാടൻ മത്സൃക്കൃഷിക്ക് പദ്ധതി
text_fieldsഅഡാക് റിപ്പോർട്ട് ഉടൻ സർക്കാറിന് സമർപ്പിക്കും ചൊക്ലി: ചൊക്ലിയിലെ മേനപ്രത്ത് വിപുലമായ മത്സ്യക്കൃഷി പദ്ധതിക്ക് വഴിയൊരുങ്ങുന്നു. ഫിഷറീസ് വകുപ്പിന് കീഴിലെ മത്സ്യക്കൃഷി വികസന ഏജൻസി (അഡാക്) തയാറാക്കുന്ന സാധ്യത പഠന റിപ്പോർട്ട് ഉടൻ സർക്കാറിന് സമർപ്പിക്കും. നെൽവയലുകളും ചതുപ്പ് പ്രദേശങ്ങളും പാലാഴി തോടും ചെറുകുളങ്ങളും പഴശ്ശി കനാലിൻെറ കൈവഴികളും ഉൾക്കൊള്ളുന്ന പ്രദേശമാണ് മേനപ്രം. ഇവിടെ വംശനാശം നേരിടുന്നതുൾെപ്പടെയുള്ള 85ഓളം മത്സ്യ ഇനങ്ങളെ വളർത്താനുള്ള പദ്ധതിക്കാണ് രൂപരേഖ തയാറാക്കുന്നത്. നിരവധി രോഗങ്ങൾക്ക് ഔഷധമായി കരുതുന്ന വരാൽ (കയ്ച്ചൽ), മുഷി തുടങ്ങിയ ഇനങ്ങളുടെ ഉൽപാദനവും സംരക്ഷണവും സംസ്കരണവും ഉറപ്പാക്കി വിപണി ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. രണ്ടുസൻെറ് വീതം സ്ഥലത്ത് പടുതക്കുളം മാതൃകയിൽ മത്സ്യക്കുഞ്ഞുങ്ങളെ വളർത്തുന്നതാണ് പ്രാഥമിക ഘട്ടത്തിൽ അഭികാമ്യമെന്നാണ് അഡാക് സംഘത്തിൻെറ വിലയിരുത്തൽ. ഇതിൻെറ അടിസ്ഥാനത്തിൽ പ്രസിഡൻറ് സി.കെ. രമ്യയുടെ അധ്യക്ഷതയിൽ പഞ്ചായത്ത് ഭരണസമിതി യോഗം ചേർന്ന് ജലസേചനവകുപ്പിനോട് കൃഷി ചെയ്യാനായി പഴശ്ശി കനാൽ അനുവദിക്കണമെന്ന് ആവശ്യപ്പെടാൻ തീരുമാനിച്ചിട്ടുണ്ട്. പൊതുസ്ഥലമില്ലാത്തതിനാൽ സ്വകാര്യ കുളങ്ങളും ചതുപ്പുനിലങ്ങളും നഷ്ടപരിഹാരം നൽകി സർക്കാർ ഏറ്റെടുക്കുന്നതാവും ഉചിതമെന്നാണ് അഡാക്കിൻെറ നിർദേശം. വീടുകളിൽ അലങ്കാര മത്സ്യക്കൃഷിക്കും ഈ മേഖല അനുകൂലമാണ്. ഒന്നോ രണ്ടോ സൻെറിൽ ഒരു ടൺ മത്സ്യംവരെ ഉൽപാദിപ്പിക്കാൻ കഴിയും. അഡാക് എക്‌സിക്യൂട്ടിവ് ഡയറക്ടറും ഫിഷറീസ് അഡീ. ഡയറക്ടറുമായ ഡോ. ദിനേശൻ ചെറുവാട്ടിൻെറ നേതൃത്വത്തിൽ അസി. ഡയറക്ടർ ആർ. ജുഗുനു, പ്രമോട്ടർ വി. സുനിൽ എന്നിവരടങ്ങുന്ന സംഘമാണ് ചൊക്ലിയിലെ വിവിധ പ്രദേശങ്ങൾ വിലയിരുത്താനെത്തിയത്. കൂത്തുപറമ്പ് സംഭവത്തിൽ വെടിയേറ്റ് കിടപ്പിലായ പുതുക്കുടി പുഷ്പൻ തന്നെ കാണാനെത്തിയ മന്ത്രി സജി ചെറിയാന് മത്സ്യകൃഷി സംബന്ധിച്ച് നിവേദനം നൽകിയിരുന്നു. നാടൻ മത്സ്യങ്ങൾക്ക് വംശനാശം സംഭവിച്ചുകൊണ്ടിരിക്കുകയാണെന്നും പൈതൃകം തിരിച്ചുപിടിക്കണമെന്നും പുഷ്പൻ അഭ്യർഥിച്ചിരുന്നു. ഇതേത്തുടർന്നാണ് നടപടി.
Next Story