Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2021 11:58 PM GMT Updated On
date_range 6 Aug 2021 11:58 PM GMTആറളം ഉപതെരഞ്ഞെടുപ്പ്: ഇരുമുന്നണികൾക്കും നിലനിൽപിെൻറ പോരാട്ടം
text_fieldsആറളം ഉപതെരഞ്ഞെടുപ്പ്: ഇരുമുന്നണികൾക്കും നിലനിൽപിൻെറ പോരാട്ടം ഭരണം തുടരാൻ എൽ.ഡി.എഫ്, തിരിച്ചുപിടിക്കാൻ യു.ഡി.എഫ് ഇരിട്ടി: ആറളം ഗ്രാമപഞ്ചായത്ത് 10ാം വാർഡ് വീർപ്പാടിൽ 11ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ വിജയം ഇരുമുന്നണികള്‍ക്കും നിര്‍ണായകം. തുല്യ സീറ്റിൽ നറുക്കെടുപ്പിലൂടെ അധികാരം ലഭിച്ച എൽ.ഡി.എഫിന് ഭരണം തുടരാനും എട്ട് വോട്ടിന് വാർഡിൽ പരാജയപ്പെട്ട് പഞ്ചായത്ത് ഭരണം ഒരു സീറ്റിന് നഷ്ടമായ യു.ഡി.എഫിന് അധികാരം പിടിച്ചെടുക്കാനും വീർപ്പാട് വിജയം അനിവാര്യമാണ്. ഇരുമുന്നണികൾക്കും നിലനിൽപിന്‍റെ തെരഞ്ഞെടുപ്പു പോരാട്ടമായതിനാൽ ഉപതെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കേ വിജയത്തിൽ കുറഞ്ഞ പ്രതീക്ഷകളൊന്നുമില്ലാതെ വീറും വാശിയും നിറഞ്ഞ തെരഞ്ഞെടുപ്പു പോരാട്ടമാണ് ഇവിടെ. വീര്‍പ്പാട് വാര്‍ഡില്‍ നിന്നും വിജയിച്ച സി.പി.എമ്മിലെ ബേബി ജോണ്‍ പൈനാപ്പിള്ളി കോവിഡ് ബാധിച്ച് മരിച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. സി.പി.എമ്മിൻെറ മുതിര്‍ന്ന അംഗവും പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനാര്‍ഥിയുമായിരുന്നു ബേബി ജോണ്‍ പൈനാപ്പിള്ളി. 17 അംഗ ഭരണസമിതിയില്‍ ഇരുമുന്നണികള്‍ക്കും എട്ടുവീതമാണ് അംഗസംഖ്യ. തുല്യനില വന്നതിനെ തുടര്‍ന്നുള്ള നറുക്കെടുപ്പില്‍ പ്രസിഡൻറ്, വൈസ് പ്രസിഡൻറ് സ്ഥാനങ്ങള്‍ എല്‍.ഡി.എഫിന് കിട്ടിയെങ്കിലും ഉപതെരഞ്ഞെടുപ്പ് വിജയം ഇരുമുന്നണികള്‍ക്കും നിര്‍ണായകമാണ്.ബേബി ജോണ്‍ പൈനാപ്പിള്ളില്‍ പഞ്ചായത്തംഗമായി സത്യപ്രതിജ്ഞ ചെയ്യും മുേമ്പയാണ് മരിച്ചത്. കഴിഞ്ഞതവണ കടുത്ത മത്സരം കാഴ്ചവെച്ച യു.ഡി.എഫ് സ്ഥാനാർഥി കോൺഗ്രസിലെ സുരേന്ദ്രൻ പാറയ്ക്ക താഴത്തിലാണ് ഇക്കുറിയും മത്സരരംഗത്തുള്ളത്. എൽ.ഡി.എഫിനുവേണ്ടി സി.പി.എമ്മിലെ യു.കെ. സുധാകരനാണ് രംഗത്തുള്ളത്. ബി.ജെ.പിക്കായി അജയനും മത്സരരംഗത്തുണ്ട്. ഇവർക്കു പുറമെ അപര സ്ഥാനാര്‍ഥികളടക്കം ഏഴുപേരാണ് മത്സര രംഗത്തുള്ളത്. 1185 വോട്ടര്‍മാരുള്ള വാർഡിൽ സ്ത്രീകൾക്കാണ് ഭൂരിപക്ഷം.
Next Story