Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2021 11:59 PM GMT Updated On
date_range 5 Aug 2021 11:59 PM GMTനെയ്ത്തുശാലയിലെ കവർച്ച: പ്രതികൾ പിടിയിൽ
text_fieldsനെയ്ത്തുശാലയിലെ കവർച്ച: പ്രതികൾ പിടിയിൽപടം -prathikal knr -പിടിയിലായ നസീറും നദീറും കണ്ണൂര്‍: എ.കെ.ജി ആശുപത്രിക്ക് സമീപം പ്രവര്‍ത്തിക്കുന്ന രാമനന്ദ് ഹാൻഡ്ലൂം നെയ്ത്തുശാലയില്‍നിന്ന് നാലുലക്ഷം രൂപ വിലമതിക്കുന്ന യന്ത്രം കവര്‍ച്ച നടത്തി ഓട്ടോയില്‍ കടത്തിക്കൊണ്ടുപോയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. പുഴാതി അത്താഴക്കുന്നിലെ പല്ലന്‍ നസീര്‍ എന്ന കെ.പി. നസീര്‍ (43), കോഴിക്കോട് കുറ്റ്യാടി പാലേരിയിലെ സി.കെ. നദീര്‍ (35) എന്നിവരെയാണ് ടൗണ്‍ സ്റ്റേഷന് സി.ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തില്‍ പിടികൂടിയത്. തൊണ്ടിമുതല്‍ കടത്തിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച ഗുഡ്‌സ് ഓട്ടോയും കസ്റ്റഡിയിലെടുത്തു. സ്ഥാപനത്തിലെ ജീവനക്കാരനായ ധര്‍മടം സ്വദേശി പ്രേമരാജൻെറ പരാതിയിലാണ് കേസെടുത്തത്. നിരവധി മോഷണ കേസുകളിലെ പ്രതികളായ ഇരുവരും ടൗണില്‍ എത്തിയിട്ടുണ്ടെന്ന വിവരത്തിൻെറ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ നിരീക്ഷണത്തിനിടയിലാണ് പിടിയിലായത്.
Next Story