Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2021 5:29 AM IST Updated On
date_range 6 Aug 2021 5:29 AM ISTജില്ല പഞ്ചായത്ത് യോഗം: ഫാമുകളില്‍ കൂടുതല്‍ തൊഴിലാളികൾക്കായി അനുവാദം തേടും
text_fieldsbookmark_border
ജില്ല പഞ്ചായത്ത് യോഗം: ഫാമുകളില്‍ കൂടുതല്‍ തൊഴിലാളികൾക്കായി അനുവാദം തേടുംവാക്സിൻ നൽകുന്നതിൽ പട്ടികജാതി -വര്‍ഗ വിഭാഗങ്ങള്‍ക്ക് മുന്‍ഗണന പരിഗണനയിൽകണ്ണൂർ: ജില്ല പഞ്ചായത്തിനു കീഴിലുള്ള ഫാമുകളില്‍ കൂടുതല്‍ തൊഴിലാളികളെ നിയമിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാറിന് ശിപാര്‍ശ നല്‍കാന്‍ ജില്ല പഞ്ചായത്ത് യോഗം തീരുമാനിച്ചു. സുഭിക്ഷ കേരളം, ഒരുകോടി മാവിന്‍ തൈ പദ്ധതികള്‍ നടപ്പാക്കുന്നതിനാല്‍ ഫാമുകളിലെ തൊഴിലാളികളുടെ ജോലിഭാരം ഏറുകയാണ്. ആവശ്യത്തിന് തൊഴിലാളികള്‍ ഇല്ലാത്തതിനാല്‍ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ കഴിയുന്നില്ല. ഫാമുകളിലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തുന്നതിനായി രണ്ടുമാസത്തിലൊരിക്കല്‍ തൊഴിലാളികളുടെ യോഗം വിളിക്കണമെന്ന് ഫാം സൂപ്രണ്ടുമാരോട് യോഗം നിര്‍ദേശിച്ചു.ജനസംഖ്യാനുപാതികമായി വാക്സിന് നല്‍കുമ്പോള്‍ പട്ടികജാതി -വര്‍ഗ വിഭാഗങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്നും ആദിവാസി ഊരുകളില്‍ കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു. കേരളത്തിന് കൂടുതല്‍ വാക്സിന് നല്‍കാനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാറിൻെറ ഭാഗത്തു നിന്നുമുണ്ടാവണമെന്ന അഭിപ്രായവും യോഗത്തിലുയര്‍ന്നു. നായ്ശല്യം ഏറ്റവും രൂക്ഷമായ സ്ഥലങ്ങളില്‍ ഉടൻ എ.ബി.സി പദ്ധതി ആരംഭിക്കും. നായ് ശല്യം കുറക്കാന്‍ പൊതുജനങ്ങള്‍ ശ്രദ്ധ പുലര്‍ത്തണമെന്നും പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നത് ഒഴിവാക്കണമെന്നും അഭിപ്രായം ഉയര്‍ന്നു. ആറളം നവജീവന്‍ കോളനിയിലെ കുടിവെള്ള കണക്ഷന് വിച്ഛേദിച്ചതിനെ തുടർന്ന് പുതിയ കണക്ഷന് എടുത്ത് പുനഃസ്ഥാപിക്കുന്നതിന് തീരുമാനിച്ചു. യോഗത്തില്‍ ജില്ല പഞ്ചായത്ത് പ്രസിഡൻറ് പി.പി. ദിവ്യ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story