Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2021 11:58 PM GMT Updated On
date_range 3 Aug 2021 11:58 PM GMTകടകൾ തുറക്കാൻ ജീവിതസമരവുമായി വ്യാപാരികൾ
text_fieldsകടകൾ തുറക്കാൻ ജീവിതസമരവുമായി വ്യാപാരികൾ പടം giri 03 കാൽടെക്സ് ഗാന്ധി സർക്കിളിൽ വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ നടന്ന ജീവിതസമരംകണ്ണൂർ: കോവിഡ് മാനദണ്ഡം പാലിച്ച് മുഴുവൻ കടകളും തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകുക, വ്യാപാരികൾക്ക് സാമ്പത്തികസഹായം ലഭ്യമാക്കുന്നതിന് കേന്ദ്രസർക്കാർ ഫണ്ട് അനുവദിക്കുക, വ്യാപാരവായ്പകൾക്ക് മൊറട്ടോറിയം കാലയളവിലെ പലിശ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രക്ഷാഭത്തിൻെറ ഭാഗമായി ജില്ലയിൽ 200 കേന്ദ്രങ്ങളിൽ 'ജീവിതസമരം' നടത്തി.കണ്ണൂർ ഗാന്ധി സർക്കിളിന് മുന്നിൽ നടന്ന പ്രതിഷേധസമരം സംസ്ഥാന വൈസ് പ്രസിഡൻറ് കെ. പങ്കജവല്ലി ഉദ്ഘാടനം ചെയ്തു. കെ.വി. സലീം അധ്യക്ഷത വഹിച്ചു. എം.എ. ഹമീദ് ഹാജി, സി. മനോഹരൻ എന്നിവർ സംസാരിച്ചു. ജില്ല പ്രസിഡൻറ് വി. ഗോപിനാഥ് താഴെചൊവ്വയിൽ ഉദ്ഘാടനം ചെയ്തു. പ്രശോഭ് അധ്യക്ഷത വഹിച്ചു. ആനന്ദകൃഷ്‌ണൻ, പവിത്രൻ എന്നിവർ സംസാരിച്ചു. തലശ്ശേരിയിൽ മുനിസിപ്പൽ ഓഫിസിന് മുന്നിലെ സമരം ജില്ല സെക്രട്ടറി പി.എം. സുഗുണൻ ഉദ്ഘാടനം ചെയ്തു. കെ.പി. പ്രമോദ് അധ്യക്ഷത വഹിച്ചു. സി.പി.എം. നൗഫൽ, ഇസ്മയിൽ എന്നിവർ സംസാരിച്ചു. ചാക്കോ മുല്ലപ്പള്ളി പയ്യാവൂരിലും വി.പി. മൊയ്‌തു കുത്തുപറമ്പിലും കെ.വി. ഉണ്ണികൃഷ്ണൻ പരിയാരത്തും കെ.എം. ലത്തീഫ് തളിപ്പറമ്പിലും പി. വിജയൻ പയ്യന്നൂരിലും ഇ. സജീവൻ പാപ്പിനിശ്ശേരിയിലും ഇ.എസ്. സത്യൻ ഇരിട്ടിയിലും സമരം ഉദ്ഘാടനം ചെയ്തു.
Next Story