Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightആരോപണങ്ങൾ...

ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് യൂത്ത് ലീഗ് നേതാവ്

text_fields
bookmark_border
ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് യൂത്ത് ലീഗ് നേതാവ്തളിപ്പറമ്പ്: തളിപ്പറമ്പ് മാർക്കറ്റിലെ മലിനജല പ്ലാൻറ്​ തുറന്നുവിട്ട കേസിലെ പ്രതി തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ്​ പി.കെ. സുബൈർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പ്രതിക്കെതിരെ ഒരുകോടി രൂപ നഷ്​ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതി പിടിക്കപ്പെട്ടപ്പോഴാണ്, പരാതി നൽകിയതി​ൻെറ പക തീർക്കാൻ യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറായ ത​ൻെറ പേര് വലിച്ചിഴച്ചത്. തളിപ്പറമ്പ് സീതിസാഹിബ് ഹയർ സെക്കൻഡറി സ്കൂളി​ൻെറ കണക്കും ഇതും തമ്മിൽ കൂട്ടിക്കെട്ടുന്നത് നുണപ്രചാരണത്തിന് കൊഴുപ്പുകൂട്ടാനാണ്. വാർത്തസമ്മേളനത്തിൽ ലീഗ് നേതാക്കളായ പി. മുഹമ്മദ് ഇഖ്ബാൽ, പി.സി. നസീർ, കൊടിയിൽ സലിം, പി.പി. മുഹമ്മദ് നിസാർ എന്നിവരും പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story