Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2021 11:58 PM GMT Updated On
date_range 3 Aug 2021 11:58 PM GMTവാക്‌സിന്‍ തരുന്നില്ല; കോർപറേഷനോട് അവഗണനയെന്ന് മേയര്‍
text_fieldsവാക്‌സിന്‍ തരുന്നില്ല; കോർപറേഷനോട് അവഗണനയെന്ന് മേയര്‍കൗൺസിലർമാരുടെ നേതൃത്വത്തിൽ കലക്ടറേറ്റ് മാർച്ച് നടത്തി-പടം -giri 01കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന് വാക്‌സിന്‍ നല്‍കുന്നതില്‍ സര്‍ക്കാര്‍ അലംഭാവം കാണിക്കുന്നതായും സൗകര്യം ഏര്‍പ്പെടുത്തിയിട്ടും അവഗണന മാത്രമാണ് കാണിച്ചതെന്നും മേയര്‍ അഡ്വ. ടി.ഒ. മോഹനന്‍. വാക്സിന്‍ വിതരണത്തിലെ അവഗണനക്കെതിരെ കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ കലക്ടറേറ്റിന് മുന്നില്‍ നടന്ന പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രണ്ടുലക്ഷം ജനങ്ങളുള്ള കോര്‍പറേഷന് ഒരുഘട്ടത്തില്‍ ലഭിച്ചത് 150 ഡോസ് വാക്‌സിനാണ്. ഒരു വാര്‍ഡിന് ഒരു ഡോസ് വാക്‌സിന്‍ വരെ നല്‍കേണ്ട ഗതികേടുണ്ടായിട്ടുണ്ട്. കിടപ്പുരോഗികള്‍ക്കും 80 പിന്നിട്ടവര്‍ക്കും വാക്സിന്‍ നല്‍കുന്നതിന് സമീപിച്ചപ്പോള്‍ കോര്‍പറേഷന് നിഷേധിക്കുകയാണ് ചെയ്തത്. കേരളത്തിലെ മറ്റേത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേതിനേക്കാളും മികച്ച നിലയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനം നടത്തുന്ന കോര്‍പറേഷന് ജനമധ്യത്തില്‍ ലഭിക്കുന്ന സ്വീകാര്യതയില്‍ വിറളിപൂണ്ട് സി.പി.എം അനുകൂല നിലപാടുള്ള ചിലരാണ് വാക്സിന്‍ നല്‍കുന്നതിന് തടസ്സമാകുന്നത്. അധികാരികള്‍ നിലപാട് മാറ്റുന്നില്ലെങ്കില്‍ കോര്‍പറേഷനിലെ എല്ലാ ഡിവിഷനുകളിലും സമരം നടത്തുമെന്നും മേയര്‍ പറഞ്ഞു. ഡെപ്യൂട്ടി മേയര്‍ കെ. ഷബീന അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് സതീശന്‍ പാച്ചേനി, മുസ്‌ലിം ലീഗ് ജില്ല ജനറല്‍ സെക്രട്ടറി അബ്ദുല്‍ കരീം ചേലേരി, ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്, സ്ഥിരംസമിതി അധ്യക്ഷന്മാരായ സുരേഷ് ബാബു എളയാവൂര്‍, ഷാഹിന മൊയ്തീന്‍, അഡ്വ. പി. ഇന്ദിര, ഷമീമ ടീച്ചര്‍, സിയാദ് തങ്ങള്‍, മുന്‍ ഡെപ്യൂട്ടി മേയര്‍ സി. സമീര്‍ തുടങ്ങിയവരും യു.ഡി.എഫ് കൗണ്‍സിലര്‍മാരും സമരത്തില്‍ പങ്കെടുത്തു.
Next Story