Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2021 11:58 PM GMT Updated On
date_range 3 Aug 2021 11:58 PM GMTജിഷ്ണുവിെൻറ ഒാൾ എ പ്ലസിന് മധുരമേറെ...
text_fieldsജിഷ്ണുവിൻെറ ഒാൾ എ പ്ലസിന് മധുരമേറെ...JISHNU A PLUS STORY ജിഷ്ണുപേശികളെയും നാഡികളെയും തളർത്തുന്ന ഡ്യൂഷിൻ മസ്കുലർ ഡിസ്ട്രോഫി (ഡി.എം.ഡി)യോട് പൊരുതിയാണ് പ്ലസ് ടു ഹ്യുമാനിറ്റീസിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയത് തലശ്ശേരി: ചുണ്ടങ്ങാപ്പൊയിൽ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ ഒ. ജിഷ്ണു വീൽചെയറിലായിരുന്നു സ്കൂളിൽ എത്തിയിരുന്നത്. അതിനാൽതന്നെ വെല്ലുവിളികളെ അതിജീവിച്ച് ജിഷ്ണു മുഴുവൻ വിഷയത്തിലും സ്വന്തമാക്കിയ എ പ്ലസിന് തിളക്കമേറെയാണ്. പേശികളെയും നാഡികളെയും തളർത്തി പൂർണ വൈകല്യത്തിലേക്ക് നയിക്കുന്ന ഡ്യൂഷിൻ മസ്കുലർ ഡിസ്ട്രോഫി (ഡി.എം.ഡി) രോഗത്തോട് പൊരുതിയാണ് ജിഷ്ണു പ്ലസ് ടു ഹ്യുമാനിറ്റീസിൽ ചുണ്ടങ്ങാപ്പൊയിൽ ഗവ. എച്ച്.എസ്.എസിൽനിന്ന് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയത്. നിശ്ചയദാർഢ്യത്തിൻെറയും കഠിനാധ്വാനത്തിൻെറയും ഫലമായിരുന്നു ഇൗ ഒാൾ എ പ്ലസ്. എൽ.കെ.ജിയിൽ പഠിക്കുമ്പോഴാണ് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. രോഗം ശരീരത്തെ തളർത്തിയെങ്കിലും പഠനകാര്യത്തിൽ ചെറുപ്രായം മുതൽ വാശിയും ഉത്സാഹവുമായിരുന്നു. പരിമിതികളും പോരായ്മകളും ഉത്സാഹത്തിനുമുന്നിൽ വഴിമാറി. എസ്.എസ്.എൽ.സിക്കും മുഴുവൻ എ പ്ലസ് നേടിയായിരുന്നു വിജയം. സ്വന്തമായി എഴുതാനോ പുസ്തകം കൈകൊണ്ട് എടുക്കാനോ സാധിക്കില്ല. പ്രത്യേക അനുമതിവാങ്ങി മറ്റൊരു കുട്ടിയുടെ സഹായത്തോടെ പരീക്ഷയെഴുതി. രക്ഷിതാക്കളും അധ്യാപകരും സുഹൃത്തുക്കളും നൽകിയ ആത്മവിശ്വാസവും പ്രോത്സാഹനവും 1200ൽ 1170 മാർക്കോടെ എ പ്ലസ് എന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചു. മുടപ്പത്തൂർ ശ്രീനാരായണ വിലാസം എൽ.പി സ്കൂളിലെ അധ്യാപകൻ ഡയമണ്ട്മുക്കിലെ ഒ.പി. സോമനാഥൻെറയും മുഴിക്കര മാപ്പിള എൽ.പി സ്കൂൾ അധ്യാപിക ഇ.കെ. സോനയുടെയും മകനാണ് ഇൗ മിടുക്കൻ.ചരിത്രമോ സാമ്പത്തികശാസ്ത്രമോ ഡിഗ്രി വിഷയമായെടുത്ത് ഉപരിപഠനം നടത്തി സിവിൽ സർവിസ് നേടണമെന്നാണ് ജിഷ്ണുവിൻെറ ലക്ഷ്യം.
Next Story