Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമൂന്നാം തരംഗം നേരിടാൻ...

മൂന്നാം തരംഗം നേരിടാൻ ഒരുങ്ങിയിരിക്കണമെന്ന്​ കേന്ദ്രസംഘം

text_fields
bookmark_border
മൂന്നാം തരംഗം നേരിടാൻ ഒരുങ്ങിയിരിക്കണമെന്ന്​ കേന്ദ്രസംഘംphoto: central squad ജില്ലയിലെ കോവിഡ് സാഹചര്യം പരിശോധിക്കാനെത്തിയ കേന്ദ്രസംഘം പരിയാരം മെഡിക്കൽ കോളജ് സന്ദർശിക്കുന്നുകണ്ണൂർ: ജില്ലയിൽ കോവിഡ്​ മൂന്നാം തരംഗം നേരിടാൻ ഒരുങ്ങിയിരിക്കണമെന്ന്​ കേന്ദ്ര സംഘം. കോവിഡി​ൻെറ മൂന്നാം തരംഗം ഉണ്ടാവാനുള്ള സാധ്യത മുന്നില്‍ക്കണ്ട് ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങളിലെ ഐ.സി.യു പ്രവേശനം നിരന്തരം നിരീക്ഷിക്കണം. രോഗവ്യാപനം തീവ്രമായാല്‍ നേരിടാന്‍ കഴിയുംവിധം അധിക മനുഷ്യശേഷിയും ആശുപ്രതി സൗകര്യങ്ങളും മുന്നൊരുക്കമെന്ന നിലയില്‍ തയാറാക്കി നിര്‍ത്തണമെന്നും ജില്ലയിൽ സന്ദർശനം നടത്തിയ സംഘം നിര്‍ദേശിച്ചു. ആവശ്യമെങ്കില്‍ ഐ.സി.യു സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കണം. ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മൂന്നാം തരംഗം മുന്നില്‍ക്കണ്ട് ആവശ്യമായ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കണമെന്നും സംഘം ആവശ്യപ്പെട്ടു. കോവിഡ് വൈറസിനെ പ്രതിരോധിക്കുന്നതില്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗം രോഗബാധിത പ്രദേശങ്ങളെ കണ്ടെയ്​ന്‍മൻെറ്​ സോണുകളായി തിരിച്ച് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തലാണെന്ന് കേന്ദ്ര പ്രതിനിധി സംഘം അഭിപ്രായപ്പെട്ടു. ഇതുള്‍പ്പെടെയുള്ള പ്രതിരോധത്തില്‍ മാതൃകപരമായ പ്രവര്‍ത്തനങ്ങളാണ് ജില്ലയില്‍ നടക്കുന്നതെന്നും അവര്‍ പറഞ്ഞു. ജില്ലയിലെ കണ്ടെയ്​ന്‍മൻെറ്​ സോണുകള്‍ സന്ദര്‍ശിച്ചശേഷം ജില്ല കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് കേന്ദ്രസംഘം ഇക്കാര്യം വ്യക്തമാക്കിയത്. രോഗവ്യപാനം തടയാന്‍ കണ്ടെയ്​ന്‍മൻെറിനൊപ്പം ഹോം കെയര്‍ സംവിധാനം കുറേക്കൂടി കര്‍ശനമാക്കണം. െസപ്റ്റംബര്‍- ഒക്ടോബര്‍ മാസത്തോടെ മാത്രമേ രാജ്യത്ത് സമ്പൂര്‍ണമായി കോവിഡ് പ്രതിരോധ വാക്സിന്‍ നല്‍കുന്നത് പൂര്‍ത്തിയാക്കാനാവൂ എന്നാണ് കണക്കാക്കുന്നത്. അതിനാല്‍ മൂന്നാം തരംഗത്തെ നേരിടാന്‍ ശക്തമായ പ്രതിരോധ നടപടികളാണ് പ്രധാനം. വാക്സിനേഷന്‍ പൂര്‍ത്തിയായാല്‍പോലും അത് സമ്പൂര്‍ണ പ്രതിരോധം നല്‍കുമെന്ന് ഇപ്പോള്‍ പറയാനാവില്ല. ഇത്തരമൊരു സാഹചര്യത്തില്‍ രോഗവ്യാപനം കൂടുതലുള്ള പ്രദേശങ്ങളെ കണ്ടെയ്​ന്‍മൻെറ്​ സോണുകളായി തിരിച്ച് നിയന്ത്രണം ശക്തിപ്പെടുത്തുക മാത്രമാണ് രോഗത്തെ പിടിച്ചുകെട്ടാനുള്ള ഫലപ്രദമായ മാര്‍ഗം.ജില്ലയിലെ ഗ്രാമ പ്രദേശങ്ങളില്‍ കുറ്റമറ്റ രീതിയിലാണ് കണ്ടെയ്​ന്‍മൻെറ്​ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്ന് പരിശോധനയില്‍ കണ്ടെത്താനായതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഡി.എം സെല്‍ മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ. പി. രവീന്ദ്രന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ജില്ലയെ അഭിനന്ദിക്കുന്നതായും അദ്ദേഹം അറിയിച്ചു. തദ്ദേശ സ്ഥാപനങ്ങള്‍, ആരോഗ്യ, സന്നദ്ധ പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ തുടങ്ങി എല്ലാവര്‍ക്കും ഇതേക്കുറിച്ച് കൃത്യമായ അവബോധമുണ്ട്. നിയന്ത്രണങ്ങള്‍ പാലിക്കുന്നതില്‍ നല്ല ജാഗ്രതയും പ്രതിബദ്ധതയുമാണ് അവര്‍ കാണിക്കുന്നത്. നഗരപ്രദേശങ്ങളില്‍ കണ്ടെയ്​ന്‍മൻെറ്​ സോണുകള്‍ കുറച്ചുകൂടി ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഞായറാഴ്ച വൈകീട്ടോടെ ജില്ലയിലെത്തിയ സംഘം കലക്ടര്‍ ടി.വി. സുഭാഷുമായും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. കോഴിക്കോട് നാഷനല്‍ സൻെറര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ അഡീഷനല്‍ ഡയറക്ടര്‍ ഡോ. കെ. രഘുവും കേന്ദ്ര സംഘത്തിലുണ്ടായിരുന്നു. അഞ്ചരക്കണ്ടി, എളയാവൂര്‍ പ്രദേശങ്ങളിലെ കണ്ടെയ്​ന്‍മൻെറ്​ സോണുകളും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജുമാണ് സംഘം സന്ദര്‍ശിച്ചത്. അസി. കലക്ടര്‍ മുഹമ്മദ് ശഫീഖ്, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. എം. പ്രീത, ഡി.പി.എം ഡോ. പി.കെ. അനില്‍ കുമാര്‍ തുടങ്ങിയവര്‍ സംഘത്തോടൊപ്പമുണ്ടായിരുന്നു. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലെ സൗകര്യങ്ങള്‍ സംഘം വിലയിരുത്തി. സൂപ്രണ്ട് ഡോ. കെ. സുദീപ്, പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ. എസ്. അജിത്, കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവി ഡോ. എ.കെ. ജയശ്രീ എന്നിവരുമായി ചര്‍ച്ച നടത്തി. തിങ്കളാഴ്ച ഉച്ചയോടെ കേന്ദ്രസംഘം കാസർകോടേക്ക്​ തിരിച്ചു.
Show Full Article
TAGS:
Next Story