Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകോവിഡ്​ പ്രതിസന്ധി:...

കോവിഡ്​ പ്രതിസന്ധി: വേതനവും അവസരവും നഷ്​ടമായി നേത്ര ചികിത്സ മേഖല

text_fields
bookmark_border
കണ്ണൂർ: കോവിഡ്​ പ്രതിസന്ധിയിൽ നേ​ത്ര ചികിത്സ മേഖലയിലെ വേതനവും അവസരങ്ങളും കുറഞ്ഞതായി റിപ്പോർട്ട്​. നേ​ത്ര ചികിത്സ വിദഗ്​ധരുടെ ശമ്പളം വൻതോതിൽ വെട്ടിക്കുറച്ചതായി ദേശീയ സംഘടനയായ ഓൾ ഇന്ത്യ ഒഫ്​താൽമോളജിക്കൽ സൊസൈറ്റി നടത്തിയ സർവേയിലാണ്​ കണ്ടെത്തൽ. 2021 മാർച്ചോടെ ആശുപത്രികളിൽ രോഗികൾ വർധിച്ചെങ്കിലും മിക്കയിടത്തും വെട്ടിക്കുറച്ച ശമ്പളം പുനഃസ്ഥാപിച്ചില്ല. പി.ജി വിദ്യാർഥികൾക്കും ഡോക്​ടർമാർക്കും സർജിക്കൽ പരിശീലനം നഷ്​ടമായി. കോവിഡ്​ സൻെററുകളായി മാറിയതിനാൽ സർക്കാർ ആശുപത്രികളിലെ നേത്രചികിത്സ വിഭാഗത്തിലും സർജിക്കൽ പരിശീലനം ഇല്ലാതായി. രണ്ടാം തരംഗത്തിൽ സ്വകാര്യ മേഖലയിലെ നേത്രവിദഗ്​ധർക്ക്​ മിക്കയിടത്തും ഭാഗികമായി തൊഴിൽ നഷ്​ടമായതായി സർവേക്ക്​ നേതൃത്വം നൽകിയവരിൽ ഒരാളായ ഡോ. ശ്രീനി എടക്ലോൻ പറഞ്ഞു. സൊസൈറ്റി മുഖപത്രം ഇന്ത്യൻ ജേണൽ ഓഫ്​ ഒഫ്​താൽമോളജിയിലാണ്​ സർവേ റിപ്പോർട്ട്​ പ്രസിദ്ധീകരിച്ചത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story