Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമികവി​െൻറ നിറവിൽ ഈ...

മികവി​െൻറ നിറവിൽ ഈ വിദ്യാലയം

text_fields
bookmark_border
മികവി​ൻെറ നിറവിൽ ഈ വിദ്യാലയം പയ്യന്നൂർ: ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ഹയർ സെക്കൻഡറി പരീക്ഷയിൽ വിജയത്തിന്‍റെ പൊൻതിളക്കം. 222 കുട്ടികൾ ഇക്കുറി പരീക്ഷ എഴുതിയതിൽ സയൻസ് ബാച്ചിൽ നൂറുശതമാനം വിജയം കൈവരിച്ചു. കോമേഴ്​സ് ബാച്ചിൽ 97 ശതമാനവും. ഹയർ സെക്കൻഡറി വിഭാഗം വിജയശതമാനം 96ഉം ആണ്. ഇത് മുനിസിപ്പാലിറ്റിയിലെ ഏറ്റവും ശ്രദ്ധേയമായ വിജയശതമാനമാണ്. സ്കൂളിനെറ വിജയ കിരീടത്തിലെ പൊൻതൂവൽ നാല് മിടുക്കികൾ നേടിയ 1200ൽ 1200 മാർക്ക് ആണ്. 68 പേർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി. വളരെ പരിമിതികളിൽ 2004 ൽ ഹയർ സെക്കൻഡറി കോഴ്സുകൾ തുടങ്ങിയ സ്കൂൾ ഇന്ന് ജില്ലയിലെ ഏറ്റവും ശ്രദ്ധേയ വിദ്യാലയമാണ്​. മികച്ച ലബോറട്ടറികൾ, എല്ലാ സൗകര്യങ്ങളുമുള്ള ക്ലാസ്മുറികൾ , ഏറ്റവുമധികം പുസ്തകങ്ങളുള്ള ലൈബ്രറി, വിസ്തൃതമായ ഓപൺ എയർ ഓഡിറ്റോറിയം, അറുപതോളം കുട്ടികൾക്ക് ഇരുന്ന് വായിക്കാവുന്ന റീഡിങ് റൂം, അത്യാധുനിക സാനിറ്ററി നാപ്കിൻ ഇൻസിനറേറ്ററുകൾ പിടിപ്പിച്ച ശുചിത്വ പൂർണമായ ടോയ്‌ലറ്റുകൾ, പെൺകുട്ടികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സവിശേഷ വൈദഗ്​ധ്യം നേടിയ മുഴുവൻ സമയ കൗൺസിലറുടെ സേവനം മുതലായവ സ്കൂളി​ൻെറ കരുത്താണ്. സംസ്ഥാനത്താകെ മാതൃകയാകുന്ന രീതിയിൽ അത്യന്താധുനികമായ ഡിജിറ്റൽ ലൈബ്രറി തയാറാക്കുന്നതിനുള്ള ഒരുക്കത്തിലാണ് അധികൃതർ. ഒരു കോടി രൂപയുടെ കെട്ടിടങ്ങൾ, മിനി തിയറ്റർ, റിക്രിയേഷൻ റൂമുകൾ തുടങ്ങി വലിയ വികസനപദ്ധതികളാണ് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിനായി സർക്കാറിന്‍റെയും നഗരസഭയുടെയും ഭാഗത്തു നിന്ന് ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.
Show Full Article
TAGS:
Next Story