Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Aug 2021 11:59 PM GMT Updated On
date_range 1 Aug 2021 11:59 PM GMTഭീതിയോടെ ജനം: വഴികൾ കൈയടക്കി തെരുവുനായ്ക്കൾ
text_fieldsഭീതിയോടെ ജനം: വഴികൾ കൈയടക്കി തെരുവുനായ്ക്കൾ ഫോട്ടോ: SKPM Dogcap: ശ്രീകണ്ഠപുരം കോട്ടൂരിലെ തെരുവുനായ്ക്കൾ കോട്ടൂർ റോഡ്, പയ്യാവൂർ റോഡ്, പരിപ്പായി, ചെങ്ങളായി ഭാഗങ്ങളിൽ നായ്ശല്യം രൂക്ഷം ശ്രീകണ്ഠപുരം: നഗരത്തിലും സമീപ പ്രദേശങ്ങളിലും ജനങ്ങളെ ഭീതിയിലാക്കി തെരുവുനായ്ക്കൾ. റോഡുകളും മറ്റു വഴികളും നായ്ക്കൾ കൈയടക്കിയതോടെ പുറത്തിറങ്ങാനാവാതെ കഷ്ടപ്പെടുകയാണ് യാത്രക്കാരും വാഹനങ്ങളും. ശ്രീകണ്ഠപുരം ബസ്സ്റ്റാൻഡിൽ തെരുവുനായ്ക്കൾ കൂട്ടത്തോടെയിറങ്ങി കഴിഞ്ഞ ദിവസം ഭീതിപരത്തിയിരുന്നു. യാത്രക്കാരെ നായ്ക്കൾ പിന്തുടർന്നെങ്കിലും കടിയേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. ബസ്സ്റ്റാൻഡിൽ മത്സ്യമാർക്കറ്റ് കവാടത്തിലാണ് നായ്ക്കൾ കൂടുതലായും ചുറ്റിക്കറങ്ങുന്നത്. കോട്ടൂർ റോഡ്, പയ്യാവൂർ റോഡ്, പരിപ്പായി, ചെങ്ങളായി എന്നിവിടങ്ങളിലെ പ്രധാന ഭാഗങ്ങളിലും ഇടവഴികളിലുമെല്ലാം രാപ്പകൽ ഭേദമന്യേ തെരുവുനായ്ക്കൂട്ടങ്ങൾ വിലസുകയാണ്. രാത്രിയാത്രികരും പുലർച്ചെ പത്രവിതരണത്തിനും മറ്റും പോകുന്നവരുമെല്ലാം ഭീതിയോടെയാണ് കടന്നുപോകുന്നത്. ചില തെരുവുനായ്ക്കൾ ഇരുചക്രവാഹനങ്ങൾക്ക് പിറകെ ഓടി അപകടമുണ്ടാക്കുന്നത് പതിവാണ്. തെരുവുനായ് ശല്യത്തിനെതിരെ നടപടി ആവശ്യപ്പെട്ട് നഗരസഭയിലും മറ്റും പല തവണ പരാതി നൽകിയിരുന്നു. എന്നാൽ, നായ്ക്കളെ പിടികൂടുന്നതിനുള്ള ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് വ്യാപാരികളും മറ്റും പറയുന്നു. മലയോര മേഖലയിലെ മിക്ക ടൗണുകളിലും നേരത്തേതന്നെ തെരുവുനായ് ശല്യം രൂക്ഷമാവുകയും പലർക്കും കടിയേൽക്കുകയും ചെയ്തിരുന്നു. മാലിന്യം കടിച്ചെടുത്ത് റോഡിലും വീട്ടുപരിസരങ്ങളിലും കൊണ്ടിടുന്നതും വർധിച്ചിട്ടുണ്ട്.
Next Story