Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Aug 2021 5:31 AM IST Updated On
date_range 1 Aug 2021 5:31 AM ISTശ്രീകണ്ഠപുരം നഗരസഭ ഇനി 'ഉന്നതി'യിൽ
text_fieldsbookmark_border
കോവിഡ് മുക്തർക്ക് വ്യായാമവും അനുബന്ധ ചികിത്സയും ഒരുക്കും ശ്രീകണ്ഠപുരം: നഗരസഭയിൽ കോവിഡ് മുക്തർക്കായുള്ള 'ഉന്നതി' പദ്ധതിക്ക് തുടക്കമായി. രോഗമുക്തി നേടി മൂന്നാഴ്ച കഴിഞ്ഞിട്ടും വിവിധ ശാരീരിക വിഷമതകൾ അനുഭവിക്കുന്നവർക്ക് വീട്ടിൽ ഫിസിയോ തെറപ്പിസ്റ്റിൻെറ മേൽനോട്ടത്തിൽ ഓൺലൈനായി വ്യായാമങ്ങളും അനുബന്ധ ചികിത്സകളും നൽകുന്ന പദ്ധതിയാണ് ഉന്നതി. കേരള അസോസിയേഷൻ ഫോർ ഫിസിയോ തെറപ്പിസ്റ്റ് കോഓഡിനേഷൻെറ (കെ.എ.പി.സി) സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. സജീവ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്‌സൻ ഡോ. കെ.വി. ഫിലോമിന അധ്യക്ഷത വഹിച്ചു. ഫിസിയോതെറപ്പിസ്റ്റ് ഡോ. മഹിന പ്രജിത്ത് പദ്ധതി വിശദീകരിച്ചു. നഗരസഭ വൈസ് ചെയർമാൻ കെ. ശിവദാസൻ, ആരോഗ്യകാര്യ സ്ഥിരം സമിതി ചെയർപേഴ്‌സൻ വി.പി. നസീമ, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ പി.പി. ചന്ദ്രാംഗദൻ, വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്‌സൻ ജോസഫീന വർഗീസ്, കൗൺസിലർ കെ.വി. ഗീത, ഡോ. ലിജ എന്നിവർ സംസാരിച്ചു. കോവിഡ് മുക്തി നേടി മൂന്നാഴ്ച കഴിഞ്ഞിട്ടും ശരീര ക്ഷീണം, ശ്വസിക്കാൻ ബുദ്ധിമുട്ട്, സന്ധിവേദന, പേശി വേദന, ചുമ, പരാലിസിസ്, പോളിന്യുറയിറ്റിസ് എന്നീ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്ക് ഉന്നതിയുടെ സേവനത്തിനായി 9605577030, 9447097186 എന്ന ജില്ലതല ഹെൽപ് ലൈൻ നമ്പറിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story