Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightതലശ്ശേരിയിൽ നിരീക്ഷണ...

തലശ്ശേരിയിൽ നിരീക്ഷണ കാമറകൾ മിഴിതുറക്കും

text_fields
bookmark_border
തലശ്ശേരിയിൽ നിരീക്ഷണ കാമറകൾ മിഴിതുറക്കുംകേടായത്​ പ്രവർത്തനക്ഷമമാക്കും, കൂടുതൽ സ്ഥലങ്ങളിൽ സ്ഥാപിക്കുംതലശ്ശേരി: നഗരസഭ പരിധിയിലെ കേടായ നിരീക്ഷണ കാമറകൾ പ്രവർത്തനക്ഷമമാക്കാൻ തീരുമാനം. കൂടുതൽ സ്ഥലങ്ങളിൽ പുതിയവ സ്ഥാപിക്കാനും നടപടിയുണ്ടാകും. തലശ്ശേരി എ.സി.പി മൂസ വള്ളിക്കാടൻ നഗരസഭ ചെയർപേഴ്സൻ കെ.എം. ജമുനാറാണിയുമായി ഇതുസംബന്ധിച്ച് ചർച്ച നടത്തി. നഗരത്തിലെ കുറ്റകൃത്യങ്ങൾ കണ്ടുപിടിക്കാൻ പൊലീസ് മുൻകൈയെടുത്ത് ലക്ഷങ്ങൾ ചെലവിട്ട് നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ച കാമറകൾ നോക്കുകുത്തിയായി മാറിയിട്ട് കാലമേറെയായി. ബസ് സ്​റ്റാൻഡുകൾ ഉൾപ്പെടെയുള്ള നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ സാമൂഹിക വിരുദ്ധ ശല്യം വ്യാപകമാണ്. കടപ്പുറം കേന്ദ്രീകരിച്ച് മയക്കുമരുന്ന് മാഫിയകളും വിഹരിക്കുന്നതായി വ്യാപക ആക്ഷേപമുണ്ട്. നിരീക്ഷണ കാമറകൾ പ്രവർത്തിക്കാത്തതിനാൽ നഗരത്തിൽ നടക്കുന്ന കുറ്റകൃത്യങ്ങൾ പൊലീസ് കൃത്യസമയത്ത്​ അറിയുന്നില്ല. എ.സി.പി ഓഫിസിലാണ് കാമറ നിരീക്ഷിക്കാനുള്ള കൺട്രോൾ യൂനിറ്റുള്ളത്. കാമറകൾ കണ്ണടച്ച കാര്യം മാധ്യമ പ്രവർത്തകർ കഴിഞ്ഞ ദിവസം നഗരസഭ ചെയർപേഴ്സനെ നേരിട്ട് ധരിപ്പിച്ചിരുന്നു.ചെയർപേഴ്സ​ൻെറ ചേംബറിൽ നടന്ന ചർച്ചയിൽ തുടർ നടപടികൾ വേഗത്തിൽ നടപ്പാക്കാൻ ധാരണയായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story