Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Aug 2021 12:00 AM GMT Updated On
date_range 1 Aug 2021 12:00 AM GMTനേട്ടം കൊയ്യാൻ വാഴകൃഷി
text_fieldsനേട്ടം കൊയ്യാൻ വാഴകൃഷി പടം: irt jheony ജൈവ കർഷകൻ ജോണി കൃഷിയിടത്തിൽമാടത്തിയിലെ ജോണി പരുത്തിവയലിലാണ് 20ൽപരം പുതിയ ഇനങ്ങളടങ്ങിയ വാഴകൃഷി തുടങ്ങിയത്ഇരിട്ടി: പ്രളയവും കോവിഡും അതിജീവിച്ച് പായം മാടത്തിയിലെ ജോണി പരുത്തിവയലിൽ, 20ൽ പരം പുതിയ ഇനങ്ങളടങ്ങിയ വാഴകൃഷി തുടങ്ങി ശ്രദ്ധേയനാകുന്നു. തന്തോട്കടത്തുംകടവിൽ പാട്ടത്തിനെടുത്ത ഒമ്പത് ഏക്കർ സ്ഥലത്താണ് കൃഷിക്ക് തുടക്കമിട്ടത്.മികച്ച ജൈവകർഷകനായ ജോണി മാടത്തിയിൽ, പെരുമ്പറമ്പ്, കടത്തുംകടവ്, കോളിക്കടവ് പ്രദേശങ്ങളിൽ പാട്ടത്തിനെടുത്ത 15 ഏക്കറോളം സ്ഥലത്ത് കഴിഞ്ഞ അഞ്ചുവർഷമായി വിവിധയിനം കൃഷി ചെയ്തുവരുകയാണ്. മണ്ണ് ഉഴുതുമറിച്ച് ചാലുകൾ ക്രമീകരിച്ച് മഴവെള്ളം തടഞ്ഞുനിർത്തിയും ജൈവരീതി അവലംബിച്ച് സ്വന്തമായി കമ്പോസ്റ്റ് വളങ്ങൾ നിർമിച്ചുമാണ് നവീന മാതൃകയിൽ കൃഷിയൊരുക്കുന്നത്.കൃഷി പരീക്ഷണങ്ങൾക്ക് കൃഷിവകുപ്പിലെ ഉദ്യോഗസ്ഥരുടെ പിന്തുണയുണ്ട്. സ്വന്തമായി നിർമിച്ച ജൈവ ലായനികൾ, ഫിഷ് അമിനോ ജീവാണുവളം, ജീവാമൃതം കമ്പോസ്റ്റ്, അയർ മുതലായ സൂക്ഷ്മ മൂലകങ്ങൾ മണ്ണിനോടൊപ്പം ചേർത്താണ് കൃഷി. യു.എൻ സമാധാന ദൗത്യസേനയിൽനിന്ന്, 10 വർഷത്തെ സേവനത്തിനുശേഷം സ്വയം വിരമിച്ചാണ് ജോണി സ്വന്തമായി പാകപ്പെടുത്തിയെടുത്ത ജൈവ വാഴകൃഷി സംരംഭത്തിലേക്ക് ചുവടുവെച്ചത്. കാർഷിക രംഗത്തെ മികവിന് പായം ഗ്രാമ പഞ്ചായത്തിലെ മികച്ച കർഷകനുള്ള അംഗീകാരം തേടിയെത്തിയിട്ടുണ്ട്.വിവിധ കർഷക സംഘടനകളുടെ പുരസ്കാരങ്ങളും കാർഷിക രംഗത്തെ മികവിന് ജോണിക്ക് ലഭിച്ചിട്ടുണ്ട്. ഈ ആത്‍മവിശ്വാസത്തിന്‍റെ കരുത്തിലാണ് തന്തോട് കടത്തുംകടവിലെ ഒമ്പതേക്കർ സ്ഥലത്തെ ഇഞ്ചികൃഷിക്കൊപ്പം പരീക്ഷണാടിസ്ഥാനത്തിൽ വ്യത്യസ്തയിനം വാഴകൃഷിയും നടത്താൻ ജോണി മുന്നോട്ടുവന്നത്. നടീൽ ഉത്സവം പായം പഞ്ചായത്ത് പ്രസിഡൻറ് പി. രജനി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം പി.പി. കുഞ്ഞൂഞ്ഞ് അധ്യക്ഷത വഹിച്ചു. പായം കൃഷി ഓഫിസർ കെ.ജെ. ലേഖ, പായം ഗ്രാമപഞ്ചായത്തംഗം എം. സാജിദ്, പായം കൃഷി അസി. കെ.എൻ. രേഖ, സാമൂഹിക സന്നദ്ധ സംഘടന പ്രതിനിധികളായ പി. പ്രകാശൻ, വി.പി. സതീശൻ, കെ. മോഹനൻ എന്നിവർ സംസാരിച്ചു.
Next Story