Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 July 2021 11:58 PM GMT Updated On
date_range 31 July 2021 11:58 PM GMTമന്ത്രി ശിവൻകുട്ടി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധം
text_fieldsമന്ത്രി ശിവൻകുട്ടി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധം പടം irt dharna മാടത്തിയിൽ കോൺഗ്രസ് ധർണ ഇരിട്ടി ബ്ലോക്ക് പ്രസിഡൻറ് തോമസ് വർഗീസ് ഉദ്ഘാടനം ചെയ്യുന്നുഇരിട്ടി: നിയമസഭ കൈയാങ്കളി കേസിൽ വിചാരണ നേരിടുന്ന വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. ചാവശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവശ്ശേരിയിൽ നടന്ന പ്രകടനത്തിന് മണ്ഡലം പ്രസിഡൻറ് കെ.വി. രാമചന്ദ്രൻ, കെ.വി. പവിത്രൻ, വയനാൻ ശശി എന്നിവർ നേതൃത്വം നൽകി.കോൺഗ്രസ് പായം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാടത്തിയിൽ പ്രകടനവും ധർണയും സംഘടിപ്പിച്ചു. കോൺഗ്രസ് ഇരിട്ടി ബ്ലോക്ക് പ്രസിഡൻറ് തോമസ് വർഗീസ് ഉദ്ഘാടനം ചെയ്തു. പായം മണ്ഡലം പ്രസിഡൻറ് റയീസ് കണിയറക്കൽ അധ്യക്ഷത വഹിച്ചു.കോൺഗ്രസ് വള്ളിത്തോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വള്ളിത്തോട് ടൗണിൽ നടത്തിയ പ്രകടനവും ധർണയും ഡി.സി.സി ജനറൽ സെക്രട്ടറി ലിസി ജോസഫ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ഫിലോമിന കക്കട്ടിൽ അധ്യക്ഷത വഹിച്ചു.
Next Story