Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Aug 2021 5:28 AM IST Updated On
date_range 1 Aug 2021 5:28 AM ISTഖാദിക്ക് കൈത്താങ്ങുമായി കണ്ണൂര്‍
text_fieldsbookmark_border
ഖാദിക്ക് കൈത്താങ്ങുമായി കണ്ണൂര്പടങ്ങൾ -khadi logo, സന്ദീപ്കൂപ്പണ് വിതരണോദ്ഘാടനം മന്ത്രി ഗോവിന്ദന് നിര്വഹിച്ചുകണ്ണൂർ: കോവിഡ് കാരണം പ്രതിസന്ധിയിലായ ഖാദി മേഖലയെ സഹായിക്കുന്നതിന് കലക്ടറുടെ നേതൃത്വത്തില്‍ ആരംഭിച്ച 'ഖാദിക്ക് കണ്ണൂരിൻെറ കൈത്താങ്ങ്' കാമ്പയിന് തുടക്കമായി. പദ്ധതിയുടെ കൂപ്പണ്‍ വിതരണം മന്ത്രി എം.വി. ഗോവിന്ദന് മാസ്റ്റര്‍ കലക്ടര്‍ ടി.വി. സുഭാഷിന് കൈമാറി ഉദ്ഘാടനംചെയ്തു.കോവിഡ് പശ്ചാത്തലത്തില്‍ ഖാദി മേഖലയില്‍ നിന്നുള്ള ഈ വിപണന സംവിധാനം ജനങ്ങള്‍ ഉപയോഗപ്പെടുത്തി ഈ വര്‍ഷത്തെ ഓണം, ഖാദിയുടെകൂടി മേളയാക്കി മാറ്റണമെന്ന് മന്ത്രി പറഞ്ഞു. ഖാദി വ്യവസായ ബോര്‍ഡ് പയ്യന്നൂര്‍ ഖാദി കേന്ദ്രത്തിൻെറ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ജില്ലതല ഖാദി ഓണം മേളയോടനുബന്ധിച്ചാണ് കാമ്പയിന് നടപ്പാക്കുന്നത്.ഖാദി ഉല്പന്നങ്ങള് വാങ്ങുന്നതിനുള്ള 500 രൂപയുടെ 1000 കൂപ്പണുകള്‍ കുടുംബശ്രീ ഏറ്റെടുക്കുകയും ഇതിലൂടെ അഞ്ച് ലക്ഷം രൂപയുടെ ഖാദി ഉല്പന്നങ്ങള് കുടുംബശ്രീ സംവിധാനം വഴി വിതരണം നടത്തുകയുമാണ് ചെയ്യുക. ജില്ലയിലെ സഹകരണ സ്ഥാപനങ്ങള്‍ 500 രൂപ വിലയുള്ള 500 കൂപ്പണുകള്‍ വാങ്ങി അംഗങ്ങള്‍ക്കിടയിലും വിതരണം ചെയ്യും.ഓണത്തിന് പരമാവധി ഖാദി, കൈത്തറി വസ്ത്രങ്ങളും ഉല്പന്നങ്ങളും വാങ്ങുകയും കുടുംബക്കാര്‍ക്കും പ്രിയപ്പെട്ടവര്‍ക്കും വാങ്ങിനല്കുകയും ചെയ്യണമെന്ന സന്ദേശമാണ് കാമ്പയിനിലൂടെ മുന്നോട്ടുവെക്കുന്നത്.കാമ്പയിൻെറ ഭാഗമായി ഖാദി ഉല്പന്നങ്ങള്ക്കുള്ള 500, 1000 രൂപയുടെ കൂപ്പണുകള്‍ തിങ്കളാഴ്ച മുതല്‍ വിതരണം ചെയ്യും. ജില്ലയിലെ ഓഫിസുകള്‍, സര്‍ക്കാര്‍ -പൊതുമേഖല സ്ഥാപനങ്ങള്‍, ബാങ്കുകള്‍, ആരോഗ്യ സ്ഥാപനങ്ങള്‍ തുടങ്ങിയവയിലൂടെയാണ് ജീവനക്കാര്‍ക്കിടയില്‍ വിതരണം ചെയ്യുക. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് 50,000 രൂപ വരെയുള്ള ഉല്പന്നങ്ങള് തവണ വ്യവസ്ഥയില്‍ ലഭ്യമാക്കാനും അവസരമൊരുക്കും. ഓണക്കാലത്ത് 30 ശതമാനം റിബേറ്റും ലഭ്യമാക്കും.കൂപ്പണ്‍ വിതരണോദ്ഘാടനത്തോടൊപ്പം ജില്ലതല ഖാദി മേളയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. മേളയില്‍ വിവിധയിനം ഉല്പന്നങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്. 5000 രൂപയുടെ കിറ്റ് 2999 രൂപക്കാണ് ലഭ്യമാക്കുന്നത്. ബെഡ്ഷീറ്റ്, ഷര്‍ട്ട്പീസ്, ചുരിദാര്‍ വസ്തുക്കൾ, തോര്‍ത്ത്, കളര്‍മുണ്ട്, തേന്‍ എന്നിവ അടങ്ങുന്നതാണ് കിറ്റ്.കണ്ണൂര്‍ ഖാദി ഗ്രാമസൗഭാഗ്യയില്‍ നടന്ന ചടങ്ങില്‍ രാമചന്ദ്രന് കടന്നപ്പള്ളി എം.എല്‍.എ, എ.ഡി.എം കെ.കെ. ദിവാകരന്, അസി. കലക്ടര്‍ മുഹമ്മദ് ശഫീഖ് തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story