Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഏഴുപേർക്ക് നായുടെ...

ഏഴുപേർക്ക് നായുടെ കടിയേറ്റു

text_fields
bookmark_border
ഏഴുപേർക്ക് നായുടെ കടിയേറ്റു പടം: irt dog ഇരിട്ടി ടൗണിൽ അലഞ്ഞുതിരിയുന്ന തെരുവുനായ്ക്കൾഇരിട്ടി: നഗരസഭയിലെ വിവിധ പ്രദേശങ്ങളിൽ തെരുവുനായ്​ ശല്യം രൂക്ഷമായി. ഇരിട്ടി പുതിയ ബസ്​ സ്​റ്റാൻഡ്​, പഴയ ബസ്​ സ്​റ്റാൻഡ്​ പരിസരത്ത്​​ വെള്ളിയാഴ്ച ഉച്ചയോടെ ഏഴുപേർക്കാണ് കടിയേറ്റത്. കടിച്ച നായ്​ അവശയായി ചത്തുവീണു. തെരുവുനായ്​ ശല്യത്തിനെതിരെ നടപടി ആവശ്യപ്പെട്ട് ജനങ്ങൾ നഗരസഭ അധികൃതരോട് നിരവധി തവണ പരാതിപ്പെട്ടിരുന്നു. ഇതിനിടെയാണ് വീണ്ടും ഏഴുപേർക്ക് കടിയേറ്റത്. പരിക്കേറ്റവർ ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
Show Full Article
TAGS:
Next Story