Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 July 2021 11:59 PM GMT Updated On
date_range 30 July 2021 11:59 PM GMTതലശ്ശേരിയിൽ അജൈവ മാലിന്യ ശേഖരണത്തിന് വഴിയൊരുങ്ങുന്നു
text_fieldsതലശ്ശേരിയിൽ അജൈവ മാലിന്യ ശേഖരണത്തിന് വഴിയൊരുങ്ങുന്നുനഗരസഭയും നിർമൽ ഭാരത് സൊസൈറ്റിയുമായി സംയോജിച്ചാണ് പദ്ധതി നടപ്പാക്കുന്നത്തലശ്ശേരി: നഗരത്തിലെ മാലിന്യ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരത്തിന് വഴിയൊരുങ്ങുന്നു. ഞായറാഴ്ച മുതൽ അജൈവ മാലിന്യശേഖരണത്തിന് പുതിയ സംവിധാനം നടപ്പാക്കുമെന്ന് നഗരസഭ ചെയർപേഴ്സൻ കെ.എം. ജമുനാറാണിയും വൈസ് ചെയർമാൻ വാഴയിൽ ശശിയും വാർത്തസമ്മേളനത്തിൽ അറിയിച്ചു. 'എൻെറ മാലിന്യം എൻെറ ഉത്തരവാദിത്വം' എന്ന ലക്ഷ്യത്തിനായി നഗരസഭയും നിർമൽ ഭാരത് സൊസൈറ്റി തളിപ്പറമ്പുമായി സംയോജിച്ചാണ് പദ്ധതി പ്രാവർത്തികമാക്കുന്നത്. നഗരസഭയിലെ വീടുകൾ, കച്ചവട സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ഹരിതകർമ സേനാംഗങ്ങൾ വഴി ബാഗ്, റെക്‌സിൻ, തുണി, ഇ –മാലിന്യം, കുപ്പിച്ചില്ലുകൾ, തെർമോക്കോൾ ഉൾപ്പെടെയുള്ളവ യൂസർഫീ ഈടാക്കി ശേഖരിക്കും. കൃത്യമായ ഇടപെടലുകളിലൂടെ നഗരസഭയെ ക്ലീൻ സിറ്റി ഗ്രീൻ സിറ്റിയാക്കി മാറ്റാനാണ് തീരുമാനം. പുതിയ കൗൺസിൽ ചുമതലയേറ്റശേഷം പ്രഖ്യാപിച്ച നഗര സൗന്ദര്യവത്കരണത്തിൻെറ ഒന്നാംഘട്ടം പഴയ ബസ്സ്റ്റാൻഡിൽ നിന്ന് തുടങ്ങുമെന്ന് അധികൃതർ വ്യക്തമാക്കി. ഇത് എങ്ങനെ പ്രാവർത്തികമാക്കണമെന്നതിന് തലശ്ശേരി ഗവ. എൻജിനീയറിങ് കോളജിലെ വിദഗ്ധ സംഘം പഠനം നടത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. പൈതൃക ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി പാർക്കുകളും നവീകരിക്കും. നഗരത്തിൽ പ്രവർത്തിക്കാതെ കിടക്കുന്ന സി.സി.ടി.വി കാമറകൾ മാറ്റിസ്ഥാപിക്കുമെന്നും ചെയർപേഴ്സൻ പറഞ്ഞു.കൗൺസിലർമാരായ ടി.കെ. സാഹിറ, സി. സോമൻ, സി. ഗോപാലൻ, അഡ്വ. കെ.എം. ശ്രീശൻ, എൻ. മോഹനൻ, കെ.പി. അൻസാരി, വി.ബി. ഷംസുദ്ദീൻ, സെക്രട്ടറി ആർ. പ്രദീപ് കുമാർ, ഹെൽത്ത് സൂപ്പർവൈസർ കെ. പ്രമോദ്, നിർമൽ ഭാരത് സൊസൈറ്റി പ്രതിനിധി ഫഹദ് എന്നിവരും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
Next Story