Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 July 2021 12:02 AM GMT Updated On
date_range 30 July 2021 12:02 AM GMTകെ.എസ്.ടി.എ ധർണ
text_fieldsകെ.എസ്.ടി.എ ധർണ പടം...സന്ദീപ്.കണ്ണൂർ: കേരള സ്റ്റേറ്റ് ടീച്ചേഴ്സ് അസോസിയേഷൻ (കെ.എസ്.ടി.എ) നേതൃത്വത്തിൽ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ പ്രാദേശിക ധർണകൾ സംഘടിപ്പിച്ചു. കേന്ദ്രസർക്കാർ ജനവിരുദ്ധ നയങ്ങൾ തിരുത്തുക, വർഗീയത ചെറുക്കുക, സ്ത്രീപക്ഷ കേരളത്തിനായി അണിനിരക്കുക, കെ.ഇ.ആർ പരിഷ്കരിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക തുടങ്ങിയ 32 മുദ്രാവാക്യങ്ങൾ ഉയർത്തിയുള്ള പ്രക്ഷോഭത്തിൻെറ ഭാഗമായായിരുന്നു ധർണ. ജില്ലതല ഉദ്ഘാടനം കലക്ടറേറ്റ് പരിസരത്ത് സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ നിർവഹിച്ചു. ജില്ല പ്രസിഡൻറ് ഇ.കെ. വിനോദൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എ.കെ. ബീന, കെ.സി. മഹേഷ്, കെ. രഞ്ജിത്ത് എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി വി. പ്രസാദ് സ്വാഗതവും ടി.കെ. പ്രദീപൻ നന്ദിയും പറഞ്ഞു.തലശ്ശേരി: സൗത്ത് ഉപജില്ലതല ധർണ സി.ഐ.ടി.യു ജില്ല സെക്രട്ടറി ടി.പി. ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ഹെൻട്രി ആൻറണി അധ്യക്ഷത വഹിച്ചു. കെ.എസ്.ടി.എ സംസ്ഥാന കമ്മിറ്റി അംഗം കെ.സി. സുധീർ സംസാരിച്ചു. പ്രജീഷ് വേങ്ങ സ്വാഗതവും സി. ജാഫർ നന്ദിയും പറഞ്ഞു.
Next Story