Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 July 2021 11:59 PM GMT Updated On
date_range 29 July 2021 11:59 PM GMTഅനധികൃത സർവിസുകൾക്കെതിരെ മോട്ടോർ തൊഴിലാളി പ്രതിഷേധം
text_fieldsഅനധികൃത സർവിസുകൾക്കെതിരെ മോട്ടോർ തൊഴിലാളി പ്രതിഷേധംപടം... സന്ദീപ്.കണ്ണൂർ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ജില്ല മോട്ടോർ തൊഴിലാളി യൂനിയൻ (സി.െഎ.ടി.യു) ആർ.ടി.ഒ, ജോ. ആർ.ടി.ഒ ഓഫിസുകൾക്ക് മുന്നിലും ഏരിയകളിൽ തൊഴിൽ കേന്ദ്രങ്ങളിലും പ്രതിഷേധ സമരം സംഘടിപ്പിച്ചു. ജില്ലയിൽ വർധിച്ചുവരുന്ന കള്ള ടാക്സി, റൻെറ് എ കാറുകൾ എന്നിവയെ നിയന്ത്രിക്കുക, ഗുഡ്സ് മേഖലയിൽ സ്വകാര്യ വാഹനങ്ങൾ ഉൾപ്പെടെയുള്ള അനധികൃത സർവിസുകൾക്കെതിരെ നടപടിയെടുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. വാഹന പരിശോധനയുടെ പേരിൽ മോട്ടോർ തൊഴിലാളികളിൽ നിന്ന് അന്യായമായി പിഴ ചുമത്തുന്ന ആർ.ടി.ഒ, പൊലീസ് അധികൃതരുടെ നിലപാടിലും അടിക്കടിയുള്ള ഇന്ധന വിലവർധനവിലും പ്രതിഷേധിച്ചു. കണ്ണൂർ ആർ.ടി.ഒ ഓഫിസിന് മുന്നിൽ നടന്ന സമരം സി.െഎ.ടി.യു സംസ്ഥാന കമ്മിറ്റിയംഗവും സി.പി.എം ജില്ല സെക്രട്ടറിയുമായ എം.വി. ജയരാജൻ ഉദ്ഘാടനം ചെയ്തു. ടി.കെ. ദിവാകരൻ അധ്യക്ഷത വഹിച്ചു. മൂന്നുപെരിയയിൽ ജില്ല വൈസ് പ്രസിഡൻറ് കെ. ജയരാജനും താഴെചൊവ്വയിൽ ജില്ല കമ്മിറ്റിയംഗം കെ. ബഷീറും ഉദ്ഘാടനം ചെയ്തു. ധർമടത്ത് ഏരിയ കമ്മിറ്റിയംഗം പി. അനിലും മമ്പറത്ത് ഏരിയ സെക്രട്ടറി പി. പ്രസാദും വേങ്ങാട്ട് എം. മനോഹരനും ഉദ്ഘാടനം ചെയ്തു. കൂത്തുപറമ്പ് ഏരിയയിൽ ജില്ല കമ്മിറ്റിയംഗം എം. സുകുമാരനും മാർക്കറ്റ് റോഡിൽ പി.എ. ഹമീദും കൂത്തുപറമ്പ് ടാക്സി സ്റ്റാൻഡിൽ തൂണേരി രവീന്ദ്രനും ഉദ്ഘാടനം ചെയ്തു. അഞ്ചരക്കണ്ടിയിൽ യൂനിയൻ ഏരിയ സെക്രട്ടറി പി. രവി ഉദ്ഘാടനം ചെയ്തു. കീച്ചേരിയിൽ പി. രാജീവൻ, പാപ്പിനിശ്ശേരിയിൽ കോട്ടൂർ ഉത്തമൻ, ഇരിണാവിൽ യൂനിയൻ ജില്ല പ്രസിഡൻറ് പി.കെ. സത്യൻ, ചെറുകുന്നിൽ എൻ. ശ്രീധരൻ, അഞ്ചാംപീടികയിൽ പി. രവീന്ദ്രൻ, പാനൂർ ടൗണിൽ ഏരിയ പ്രസിഡൻറ് കെ.കെ. സുധീർ കുമാർ, ചൊക്ലിയിൽ ഏരിയ കമ്മിറ്റിയംഗം കെ.കെ. പ്രദീപൻ എന്നിവരും ഉദ്ഘാടനം ചെയ്തു.
Next Story