Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 July 2021 12:02 AM GMT Updated On
date_range 29 July 2021 12:02 AM GMTപയ്യന്നൂരിൽ നിയന്ത്രണങ്ങൾ കടുപ്പിക്കും
text_fieldsപയ്യന്നൂരിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുംപയ്യന്നൂർ: നഗരസഭയിൽ നിയന്ത്രണങ്ങൾ കർശനമാക്കാൻ കോവിഡ് അവലോകന യോഗത്തിൽ തീരുമാനം. രോഗവ്യാപനം അതിരൂക്ഷമായതോടെ നഗരസഭ ഡി വിഭാഗത്തിലേക്ക് കടന്നു. പരമാവധി പരിശോധനകൾ നടത്തുന്നതിന് നഗരസഭ ശ്രമം നടത്തിയെങ്കിലും പൊതുജനങ്ങളും വ്യാപാരികളും പൂർണമായും സഹകരിക്കുന്നില്ലെന്ന് യോഗം ചൂണ്ടിക്കാട്ടി. ഇത് രോഗ നിരക്ക് കുറക്കാൻ സാധിക്കാത്തതിന് കാരണമായി. രോഗവ്യാപനം കണ്ടെത്തുന്നതിനും തടയുന്നതിനും പൊതുജനങ്ങളുടെയും വ്യാപാരി സമൂഹത്തിൻെറയും സഹകരണം ഉണ്ടാകണമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച ചെയർപേഴ്സൻ കെ.വി. ലളിത ആവശ്യപ്പെട്ടു. രോഗവ്യാപനം രൂക്ഷമായതിനാൽ നഗരസഭയിലെ ഒന്ന്, രണ്ട്, അഞ്ച്, ആറ്,18,25,32,40 വാർഡുകൾ കണ്ടെയ്ൻമൻെറ് സോണായി പ്രാഖ്യാപിച്ചിട്ടുണ്ടെന്നും അവർ അറിയിച്ചു.
Next Story