Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവെള്ളി, ശനി ദിവസങ്ങളിൽ...

വെള്ളി, ശനി ദിവസങ്ങളിൽ അരലക്ഷം വാക്സിന്‍ നൽകും

text_fields
bookmark_border
വെള്ളി, ശനി ദിവസങ്ങളിൽ അരലക്ഷം വാക്സിന്‍ നൽകുംപോസിറ്റിവായ വ്യക്തിയുടെ അയല്‍വാസികളും പരിശോധനക്ക്​ വിധേയരാകണംകണ്ണൂർ: കോവിഡ്​ പ്രതിരോധത്തിന്​ കൂടുതൽ വാക്​സിനേഷനുമായി കണ്ണൂർ. കഴിഞ്ഞ മൂന്നു ദിവസമായി മുടങ്ങിക്കിടക്കുന്ന വാക്​സിനേഷൻ ക്യാമ്പുകൾ അടുത്തദിവസം മുതൽ സജീവമാകും. ജില്ലയില്‍ വെള്ളി, ശനി ദിവസങ്ങളിൽ 50,000 ഡോസ്​ വാക്സിന്‍ വിതരണം ചെയ്യുമെന്ന് ജില്ല കലക്ടര്‍ ടി.വി. സുഭാഷ് അറിയിച്ചു. ഇതില്‍ 25,000 ഡോസുകള്‍ വീതം ഒന്നും രണ്ടും ഡോസുകള്‍ ലഭിക്കേണ്ടവര്‍ക്കിടയില്‍ വിതരണം ചെയ്യും. 5000 വീതം ഓണ്‍ലൈനായും ബാക്കി സ്പോട്ട് രജിസ്ട്രേഷന്‍ വഴിയുമാണ് നല്‍കുക. ഒന്നാം ഡോസ് ലഭിച്ച് കൂടുതല്‍ ദിവസം കഴിഞ്ഞവര്‍ക്ക് സ്പോട്ട് രജിസ്ട്രേഷനില്‍ മുന്‍ഗണന നല്‍കും. ഇതിനായി തദ്ദേശസ്ഥാപനതലത്തില്‍ മുന്‍ഗണന പട്ടിക തയാറാക്കും.തദ്ദേശസ്ഥാപനങ്ങളിലെ ജനസംഖ്യയും നിലവില്‍ എത്ര ശതമാനം പേര്‍ക്ക് വാക്സിന്‍ ലഭിച്ചു എന്നതും പരിഗണിച്ചായിരിക്കും ഒന്നാം ഡോസ് വിതരണം. സ്പോട്ട് രജിസ്ട്രേഷനില്‍ പൊതുജനങ്ങളുമായി കൂടുതല്‍ ഇടപെടുന്ന വിഭാഗങ്ങള്‍ക്കും പാര്‍ശ്വവത്​കരിക്കപ്പെട്ടവര്‍ക്കും മുന്‍ഗണന നല്‍കും. മുന്‍ഗണന വിഭാഗങ്ങള്‍ക്ക് പൂര്‍ണമായി വാക്സിന്‍ ലഭ്യമാക്കുന്നതിനുള്ള കർമ പദ്ധതി തദ്ദേശസ്ഥാപനതലത്തില്‍ ആവിഷ്‌കരിക്കണമെന്ന് കലക്ടര്‍ നിർദേശം നല്‍കി. വാക്​സിൻ ഡോസുകൾ എത്തുന്നതോടെ ജില്ലയിൽ ഒന്നാം ഡോസ്​ എടുത്ത്​ നിശ്ചിതദിവസം കഴിഞ്ഞിട്ടും രണ്ടാം ഡോസിനായി കാത്തിരിക്കുന്നവർക്ക്​ ആശ്വാസമായി. വെള്ളിയാഴ്​ച രാത്രിയാണ്​ ജില്ലയിലേക്ക്​ അവസാനമായി വാക്​സിൻ എത്തിയത്​. ഇതുവരെ 13 ലക്ഷം ഡോസുകളാണ്​ ലഭിച്ചത്​. 8.5 ലക്ഷം പേർക്ക്​ ഒന്നാം ഡോസും നൽകി. ഏകദേശ​ം 45 ശതമാനം പേർക്കും വാക്​സിൻ നൽകിയതായാണ്​ ആരോഗ്യവകുപ്പി​ൻെറ കണക്ക്​. ------------------------------------------------------------------------മുന്‍ഗണന പട്ടികയിൽ കൂടുതൽപേർ​പൊതുഗതാഗത സംവിധാനങ്ങളിലെ ജീവനക്കാര്‍, ഓട്ടോ- ടാക്സി തൊഴിലാളികള്‍, കച്ചവടക്കാര്‍, ബാര്‍ബര്‍മാര്‍, ടെയ്​ലര്‍മാര്‍, സ്​റ്റുഡിയോ ജീവനക്കാര്‍, സ്വയംതൊഴില്‍ ചെയ്യുന്നവര്‍, തൊഴിലുറപ്പ്​ തൊഴിലാളികള്‍, മത്സ്യത്തൊഴിലാളികള്‍, അന്തർസംസ്​ഥാന തൊഴിലാളികള്‍, നിര്‍മാണ-അനുബന്ധ മേഖലകളിലെ തൊഴിലാളികള്‍, പാചകവാതക വിതരണക്കാര്‍, ഡെലിവറി സേവനങ്ങളിലെ ജീവനക്കാര്‍, കയറ്റിറക്ക് തൊഴിലാളികള്‍ എന്നിവരെയാണ് മുന്‍ഗണന വിഭാഗത്തിലുള്‍പ്പെടുത്തുക.പട്ടികവര്‍ഗ വിഭാഗക്കാര്‍, പരീക്ഷയില്‍ പങ്കെടുക്കേണ്ട വിദ്യാർഥികള്‍, വിദേശത്ത് പോകേണ്ടവര്‍ എന്നിവര്‍ക്കും മുന്‍ഗണന നല്‍കും. മുന്‍ഗണനാടിസ്ഥാനത്തില്‍ ആളുകളെ നിശ്ചയിക്കുമ്പോള്‍ ഒരുവിധ വിവേചനവും ഉണ്ടാകുന്നില്ലെന്ന് തദ്ദേശ സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തണമെന്നും കലക്ടര്‍ വ്യക്തമാക്കി. സ്പോട്ട് രജിസ്ട്രേഷന്‍ വഴി വാക്സിന്‍ നല്‍കേണ്ടവരുടെ വാര്‍ഡ്തല മുന്‍ഗണന പട്ടിക അതത് തദ്ദേശസ്ഥാപനങ്ങള്‍ മുന്‍കൂട്ടി തയാറാക്കണം. വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ ആള്‍ക്കൂട്ടമുണ്ടാകാത്ത രീതിയില്‍ വാക്സിന്‍ വിതരണം ആസൂത്രണം ചെയ്യണം. ഇതിനായി വാര്‍ഡ് ആർ.ആര്‍.ടിമാരുടെ നേതൃത്വത്തില്‍ സമയക്രമം പാലിച്ച് ആളുകളെ എത്തിക്കാന്‍ സംവിധാനമൊരുക്കണം.ജില്ലയില്‍ കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതി​ൻെറ ഭാഗമായി പോസിറ്റിവായ വ്യക്തിയുടെ വീട്ടുകാര്‍ക്കൊപ്പം അവരുടെ അയല്‍വീടുകളിലുള്ളവരെ കൂടി പരിശോധനക്ക്​ വിധേയമാക്കണമെന്നും ഡി.ഡി.എം.എ യോഗത്തില്‍ കലക്ടര്‍ നിർദേശിച്ചു. രോഗബാധ തുടക്കത്തില്‍തന്നെ കണ്ടെത്തി വ്യാപനം തടയുന്നതിന് വേണ്ടിയാണിത്. അനുമതിയോടെ നടത്തുന്ന പൊതു ചടങ്ങുകളിലും മാസ്‌ക് ധാരണം, സാമൂഹിക അകലം പാലിക്കല്‍, സാനിറ്റൈസര്‍ ഉപയോഗം തുടങ്ങിയ കോവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്താന്‍ പൊലീസിന് കര്‍ശന നിർദേശം നല്‍കി.
Show Full Article
TAGS:
Next Story