Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഎസ്.എഫ്.ഐ അവകാശ പത്രിക...

എസ്.എഫ്.ഐ അവകാശ പത്രിക മാർച്ച്

text_fields
bookmark_border
കണ്ണൂർ: അവകാശ പത്രിക അംഗീകരിക്കുക എന്ന മുദ്രവാക്യവുമായി എസ്.എഫ്.ഐ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ 500 കേന്ദ്രങ്ങളിൽ അവകാശ പത്രിക മാർച്ച് സംഘടിപ്പിച്ചു. കലക്​ടറേറ്റിന് മുന്നിൽ നടന്ന ജില്ലതല ഉദ്ഘാടനം സംസ്ഥാന പ്രസിഡൻറ്​ വി.എ. വിനീഷ് നിർവഹിച്ചു. ജില്ല പ്രസിഡൻറ്​ സി.പി. ഷിജു അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ഷിബിൻ കാനായി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മുഹമ്മദ്‌ ഫാസിൽ, കെ. അനുശ്രീ, ജില്ല ജോ. സെക്രട്ടറി എ. അഖിൽ, ജില്ല വൈസ് പ്രസിഡൻറ്​ പി. ജിതിൻ, എം.കെ. ഹസ്സൻ, എൻ. ശ്രേഷ എന്നിവർ സംസാരിച്ചു. 55 ഇന അവകാശങ്ങൾ അടങ്ങിയ പത്രിക സംസ്ഥാന ഭാരവാഹികൾ മുഖ്യമന്ത്രിക്ക് കൈമാറി.
Show Full Article
TAGS:
Next Story