Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 July 2021 12:01 AM GMT Updated On
date_range 27 July 2021 12:01 AM GMTഇതാ ഒരു 'വാഴപ്പൂവ്'
text_fieldsഇതാ ഒരു 'വാഴപ്പൂവ്' PYR Vazha1, 2 മണിയറയിൽ വിടർന്ന 'വാഴപ്പൂവ്'പ്രൂഫ് കഴിഞ്ഞതാണ്. ഉപയോഗിക്കണംപയ്യന്നൂർ: വാഴക്കൂമ്പ്, വാഴക്കാമ്പ്, വാഴപ്പഴം, വാഴപ്പിണ്ടി എന്നൊക്കെ കേട്ടിട്ടുണ്ട്. വാഴപ്പൂവ് എന്ന് ആരും കേട്ടുകാണില്ല. എന്നാൽ, പയ്യന്നൂർ നഗരസഭയിലെ മണിയറക്കാർ വാഴപ്പൂവ് എന്നു കേൾക്കുക മാത്രമല്ല, കണ്ട് അദ്ഭുതപ്പെടുക കൂടിയാണിപ്പോൾ. മണിയറയിലെ സി. ധനഞ്ജയൻെറ വീട്ടുപറമ്പിലാണ് പ്രകൃതിയുടെ ഈ വികൃതി. രണ്ടുമാസം മൂപ്പെത്താത്ത വാഴ കുലച്ചു. പക്ഷേ, കായയില്ല, കൂമ്പുമില്ല. പകരം വിടർന്നുതുടങ്ങുന്ന താമര പോലെ ചുവന്ന ദളങ്ങളുള്ള പൂവിൻെറ രൂപം. നാട്ടുകാർ അതിന് വാഴപ്പൂവ് എന്ന പേരും നൽകി.റബർമരം മുറിച്ച് ധനഞ്ജയൻ 300ലേറെ നേന്ത്രവാഴ വെച്ചിരുന്നു. അതിലൊന്നിൻെറ കന്നാണ് ഇങ്ങനെ കുലച്ചത്. പുറത്തുനിന്ന് വില കൊടുത്തുവാങ്ങിയതാണ് തള്ളവാഴ കന്ന്. അത് കുലച്ച് കായ മൂപ്പെത്തുന്നതിനുമുമ്പ് കാറ്റിൽ പൊട്ടിവീണിരുന്നു. ഇതിന് ചെറുതും വലുതുമായ നിരവധി കന്നുകളുണ്ട്. അതിലൊന്നാണ് 'പൂത്തു വിടർന്നത്'. ഈ വാഴപ്പൂവദ്ഭുതം കാണാൻ നാട്ടുകാർ എത്തുന്നുണ്ട്. 'തള്ളവാഴയുടെ തടിയിൽനിന്ന് കുലവരാറുണ്ട്. ചില കന്നുകളും മൂപ്പെത്താതെ കുലക്കാറുണ്ട്. എന്നാൽ, ഇവക്കെല്ലാം പേരിനെങ്കിലും കായ ഉണ്ടാകാറുണ്ട്. എന്നാൽ, വാഴക്കുല പൂ പോലെ വിടർന്നുകാണുന്നത് ഇതാദ്യം'-30 വർഷത്തിലേറെയായി വാഴയും സകല പച്ചക്കറികളും ജൈവരീതിയിലൂടെ വിളയിച്ചെടുത്ത് വ്യാപകമായി വിൽപന നടത്തുകയും ജൈവകൃഷിക്ക് നിരവധി അംഗീകാരങ്ങൾ നേടുകയും ചെയ്ത പ്രാപ്പൊയിലിലെ കരുണാകരൻ പനങ്ങാട് അഭിപ്രായപ്പെട്ടു.
Next Story