Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 July 2021 12:01 AM GMT Updated On
date_range 27 July 2021 12:01 AM GMTകാർ ഇടയിൽ കയറി; മിനിലോറികൾ മറിഞ്ഞു
text_fieldsകാർ ഇടയിൽ കയറി; മിനിലോറികൾ മറിഞ്ഞുചിത്രം: ppn mini loary കല്യാശ്ശേരി ഹാജിമൊട്ടയിൽ മറിഞ്ഞ മിനിലോറിരണ്ടുപേർക്ക് പരിക്ക് കല്യാശ്ശേരി: ഗതാഗതനിയമം ലംഘിച്ച് ഇരുവാഹനങ്ങൾക്കിടയിലൂടെ അതിക്രമിച്ച് കയറിയ കാർ ഉരസി രണ്ടുമിനി ലോറികൾ കല്യാശ്ശേരി ഹാജിമൊട്ടയിൽ ദേശീയപാതയുടെ ഇരുഭാഗത്തേക്കും മറിഞ്ഞു. അപകടത്തിൽ തളിപ്പറമ്പ് സ്വദേശികളായ മൊയ്തീൻ (41), ഫൈസൽ (35) എന്നിവർക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ ആറരയോടെയാണ് അപകടമുണ്ടായത്. പഴമൊത്ത കടകളിലേക്ക് സാധനങ്ങളുമായി കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന മിനിലോറിയും തളിപ്പറമ്പ് ഭാഗത്തേക്ക് പോവുകയായിരുന്ന മിനിലോറിയുമാണ് അപകടത്തിൽപെട്ടത്. ഇൗ വാഹനങ്ങളുടെ മധ്യത്തിലൂടെ കാർ കയറാൻ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.കാർ ഉരസിയതോടെ നിയന്ത്രണം വിട്ട മിനിലോറികൾ പാതയുടെ ഇരുഭാഗത്തേക്കും മറിഞ്ഞു. പഴങ്ങളടക്കം റോഡിൽ ചിതറി. ഓടിക്കൂടിയ നാട്ടുകാരാണ് പരിക്കേറ്റവരെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. കണ്ണപുരം പൊലീസ് സ്ഥലത്തെത്തി വാഹനങ്ങൾ നീക്കി.
Next Story