Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 July 2021 11:58 PM GMT Updated On
date_range 26 July 2021 11:58 PM GMTശാന്തിഗിരിയിൽ കാട്ടാനശല്യം തുടരുന്നു
text_fieldsശാന്തിഗിരിയിൽ കാട്ടാനശല്യം തുടരുന്നുphoto: kel kattana കാട്ടാനകൾ നശിപ്പിച്ച അട്ടക്കുളം രാജൻെറ വീട്ടുപരിസരത്തെ തെങ്ങ് വനപാലകരെത്തിയത് നാട്ടുകാർ വനം മന്ത്രിയെ വിളിച്ച് സഹായംതേടിയ ശേഷം കേളകം: ശാന്തിഗിരിയിൽ കാട്ടാനകൾ കൃഷിനാശമുണ്ടാക്കുന്നത് തുടരുന്നു. തിങ്കളാഴ്ച പുലർച്ച രാജൻ അട്ടക്കുളത്തിൻെറ കൃഷിയിടത്തിൽ കൃഷി നശിപ്പിച്ചു. മൂന്ന് ദിവസമായി പ്രദേശം കാട്ടാനകളുടെ പിടിയിലാണ്. വിവരം അറിയിച്ചിട്ടും വനപാലകർ ആദ്യം എത്തിയിെല്ലന്ന് നാട്ടുകാർ പറഞ്ഞു. അത്യാവശ്യ ഘട്ടങ്ങളിൽ ജാഗ്രതാ പ്രവർത്തനം നടത്താനുള്ള റാപിഡ് റസ്പോൺസ് ടീമും വാഹനമില്ലെന്ന കാരണം പറഞ്ഞ് തടിതപ്പി. തുടർന്ന് വനം മന്ത്രിയെയും ഉന്നത വനപാലകരെയും നേരിൽ വിളിച്ച് പരാതിപ്പെട്ടതോടെയാണ് കൊട്ടിയൂർ റേഞ്ച് ഓഫിസറുടെ നേതൃത്വത്തിൽ വനപാലകർ പുലർച്ച സ്ഥലത്തെത്തിയത്.കൊട്ടിയൂർ വന്യജീവി സങ്കേതത്തിൽനിന്ന് കാട്ടാനകൾ വൈദ്യുതി വേലി തകർത്താണ് എത്തുന്നത്. കാട്ടാനകൾ ഉൾപ്പെടെയുള്ള വന്യമൃഗങ്ങളെ പ്രതിരോധിക്കാൻ ആനപ്രതിരോധ മതിൽ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. തകർന്ന വൈദ്യുതി വേലി ഉടൻ പുനഃസ്ഥാപിക്കുമെന്ന് സ്ഥലത്തെത്തിയ വനം വകുപ്പ് അധികൃതർ പഞ്ചായത്തംഗം സജീവൻ പാലുമ്മിയുൾപ്പെടെയുള്ള പ്രദേശവാസികൾക്ക് ഉറപ്പുനൽകി. അട്ടക്കുളം രാജൻെറ വീട്ടുപരിസരം വരെയെത്തിയ കാട്ടാനകൾ തെങ്ങ്, വാഴ തുടങ്ങിയ കൃഷികൾ നശിപ്പിച്ചു.
Next Story