Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 July 2021 11:58 PM GMT Updated On
date_range 26 July 2021 11:58 PM GMTറേഷൻ വ്യാപാരികൾ സപ്ലൈ ഓഫിസ് ധർണ നടത്തി
text_fieldsഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്ത വകയിൽ ലഭിക്കേണ്ട കമീഷൻ നൽകിയില്ല തലശ്ശേരി: സംസ്ഥാന സർക്കാറിൻെറ സൗജന്യ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്ത വകയിൽ ലഭിക്കേണ്ട കമീഷൻ കുടിശ്ശികക്കായി റേഷൻ വ്യാപാരികൾ സപ്ലൈ ഓഫിസിന് മുന്നിൽ ധർണ നടത്തി. തലശ്ശേരി മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് നടത്തിയ സമരം കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ താലൂക്ക് സെക്രട്ടറി പി. മോഹനൻ ഉദ്ഘാടനം ചെയ്തു. എ.കെ.ആർ.ആർ.ഡി.എ ഓർഗനൈസിങ് സെക്രട്ടറി എ.കെ. വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. ബിജു കൂത്തുപറമ്പ്, പ്രേമൻ പാച്ചപൊയ്ക, കാസിം, സജിത്ത് എന്നിവർ നേതൃത്വം നൽകി. കേരള റേഷൻ എംപ്ലോയീസ് യൂനിയൻ (സി.ഐ.ടി.യു) താലൂക്ക് സെക്രട്ടറി എം. പ്രവീൺ ദാസ് സ്വാഗതം പറഞ്ഞു. 10 മാസമായി വിതരണം ചെയ്തുവരുന്ന കിറ്റുകളുടെ കമീഷൻ കുടിശ്ശിക ഓണത്തിന് മുമ്പ് അനുവദിച്ചില്ലെങ്കിൽ സമരം ശക്തമാക്കാനാണ് ഈ രംഗത്ത് പ്രവർത്തിക്കുന്ന സംഘടനകൾ സംയുക്തമായി തീരുമാനിച്ചിട്ടുള്ളത്.
Next Story