Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 July 2021 12:01 AM GMT Updated On
date_range 26 July 2021 12:01 AM GMTപാപ്പിനിശ്ശേരി മേൽപാലത്തിൽ നാലാം വട്ടവും കുഴിയടക്കൽ
text_fieldsപാപ്പിനിശ്ശേരി മേൽപാലത്തിൽ നാലാം വട്ടവും കുഴിയടക്കൽ ചിത്രം: ppn melpalam kuzhi പാപ്പിനിശ്ശേരി മേൽപാലത്തിൽ വീണ്ടും രൂപംകൊണ്ട കുഴി. കമ്പികൾ പുറത്തേക്ക് തള്ളിനിൽക്കുന്നത് കാണാം മൂന്നാഴ്ച മുമ്പ് അടച്ച ഭാഗത്താണ് ഇപ്പോൾ വീണ്ടും കുഴി അടച്ചത് പാപ്പിനിശ്ശേരി: നിരവധി പരാതികളുയര്‍ന്ന പാപ്പിനിശ്ശേരി മേൽപാലത്തിൽ ഞായറാഴ്ച വീണ്ടും കുഴി അടക്കൽ തുടങ്ങി. മഴ തുടങ്ങി രണ്ടു മാസത്തിനുള്ളിൽ നാലാം വട്ടമാണ് കുഴിയടക്കുന്നത്. മൂന്നാഴ്ച മുമ്പ് അടച്ച ഭാഗത്താണ് ഇപ്പോൾ വീണ്ടും കുഴി അടച്ചത്. പാലം ഉദ്ഘാടനം ചെയ്ത് ഒരുവർഷത്തിനുള്ളിൽതന്നെ നിരവധി അപാകത ശ്രദ്ധയിൽപെട്ട മേൽപാലമാണിത്. പാലത്തിൻെറ നിർമാണ കാര്യക്ഷമതയെക്കുറിച്ച് പരാതികൾ അടിക്കടി ഉയർന്നതോടെ വിജിലൻസ് അന്വേഷണവും നടക്കുന്നുണ്ട്. വിദഗ്ധ സമിതി പാലം പരിശോധിച്ച് റിപ്പോർട്ടുകൾ വിജിലൻസിനും കെ.എസ്.ടി.പിക്കും നൽകിയിരുന്നു. മേൽപാലത്തിൻെറ തൂണുകളും കോൺക്രീറ്റ് സ്ലാബുകളെ താങ്ങിനിർത്തുന്ന ബീമുകളും ബലപ്പെടുത്തുന്ന പ്രവൃത്തി കഴിഞ്ഞ രണ്ടു മാസമായി പുരോഗമിക്കുകയാണ്. അതിനിടയിലാണ് മേൽപാലത്തിലെ സ്ലാബുകളിലെ തകർച്ച ശ്രദ്ധയിൽപെട്ടത്. പലപ്പോഴും എക്സ്പാൻസഷൻ ജോയൻറുകളിലെ വിള്ളലാണ് പ്രശ്നം സൃഷ്ടിക്കാറുള്ളത്. എന്നാൽ, റോഡിൻെറ ഭാഗമായ കോൺക്രീറ്റ് സ്ലാബുകൾ തകർന്ന് കുഴികൾ രൂപപ്പെട്ടതോടെയാണ് കൂടുതൽ ആശങ്ക ഉയർന്നത്. കുഴികൾ രൂപംകൊണ്ടാൽ പലപ്പോഴും രാത്രിയാണ് കരാറുകാർ അടക്കാറുള്ളത്. എന്നാൽ, സ്ഥിരമായി കുഴികൾ രൂപപ്പെടുന്നത് പാലത്തിൻെറ നിർമാണത്തെക്കുറിച്ച് പുതിയ ആശങ്കകളും ഉയർത്തിയിട്ടുണ്ട്. പാലം നിർമിച്ച കരാറുകാരെ കുറിച്ച് ഇതിനകം തന്നെ നിരവധി ആക്ഷേപങ്ങളും പരാതികളും ഉയർന്ന സാഹചര്യവും നിലനിൽക്കുന്നുണ്ട്.
Next Story