Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 July 2021 12:02 AM GMT Updated On
date_range 25 July 2021 12:02 AM GMTപ്രബോധനം കാമ്പയിൻ ഉദ്ഘാടനം
text_fieldsപ്രബോധനം കാമ്പയിൻ ഉദ്ഘാടനംഫോട്ടൊ അടിക്കുറിപ്പ്: prabhodhanam knr പ്രബോധനം കാമ്പയിൻ ജില്ലതല ഉദ്ഘാടനം ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് പി.കെ. മുഹമ്മദ് സാജിദ് നദ്‌വിയിൽനിന്ന് കോപ്പി സ്വീകരിച്ച് സാഹിത്യകാരൻ കെ.ടി. ബാബുരാജ് നിർവഹിക്കുന്നു കണ്ണൂർ: മനുഷ്യത്വത്തെ ഉയർത്തിപ്പിടിക്കുമ്പോഴാണ് ഏത് രചനകളും സർഗാത്മകവും ഉദാത്തവുമായി തീരുന്നതെന്ന് സാഹിത്യകാരൻ കെ.ടി. ബാബുരാജ്. പ്രബോധനം കാമ്പയിൻ ജില്ലതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.മതം സങ്കുചിതത്വങ്ങളിൽ നിന്ന് പുറത്തുകടന്ന് മാനവികതയിലേക്കിറങ്ങിവരുമ്പോഴാണ് അതിൻെറ ധർമം ശരിക്കും നിർവഹിക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് പി.കെ. മുഹമ്മദ് സാജിദ് നദ്വി കാമ്പയിൻ കോപ്പികൾ കൈമാറി. ജില്ല സെക്രട്ടറി സി.കെ.എ. ജബ്ബാർ, ഡയലോഗ് സൻെറർ ജില്ല കൺവീനർ കളത്തിൽ ബഷീർ എന്നിവർ സംസാരിച്ചു.
Next Story